• HOME
  • »
  • NEWS
  • »
  • crime
  • »
  • ശരീരത്തിൽ ക്യാപ്സ്യൂർ രൂപത്തിൽ ഒളിപ്പിച്ച് കടത്തിയത് ഒരു കിലോ സ്വർണം; ഒരു ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

ശരീരത്തിൽ ക്യാപ്സ്യൂർ രൂപത്തിൽ ഒളിപ്പിച്ച് കടത്തിയത് ഒരു കിലോ സ്വർണം; ഒരു ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്

  • Share this:

    കണ്ണൂർ: ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയില്‍. ക്യാപ്സ്യൂൾ രൂപത്തിലുള്ള 1071 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മംഗലാപുരം സ്വദേശി മുഹമ്മദ് സനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    24 മണിക്കൂർ നേരത്തെ പരിശ്രമത്തിലോടുവിലാണ് പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സഹായത്തോടെ പ്രതിയുടെ ശരീരത്തിൽ നിന്നും ഗുളികകൾ പുറത്തെടുത്തത്. അബുദാബിയിൽ നിന്നുമെത്തിയതായിരുന്നു പിടിയിലായ മുഹമ്മദ് സനീർ.

    Also Read-പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് ആറുവർഷം കഠിനതടവും 30000 രൂപ പിഴയും

    കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂർ എയർപോർട്ട് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ, എസ്ഐ സന്തോഷ്‌, സാദിഖ്, ഷിജിൽ, സുധീർ നൗഷാദ് സുജീഷ് മഹേഷ്‌ എയർപോർട്ടിലെ മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് എയർപോർട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്.

    Published by:Jayesh Krishnan
    First published: