• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു

പല തവണകളിലായി 389 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി എട്ടുലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്


Updated: January 23, 2019, 10:41 PM IST
മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു
ARREST

Updated: January 23, 2019, 10:41 PM IST
മൂന്നാര്‍: മറയൂരിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികളെ ഒളിത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബാബുനഗര്‍ ശക്തിവേലു, സഹായി അശോകന്‍ എന്നിവരാണ് പിടിയിലായത്. മറയൂരിലെ സ്വകാര്യ പണയസ്ഥാപനത്തില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മെയ് മാസം വരെ പല തവണകളിലായി 389 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി എട്ടുലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്.

ബാങ്കില്‍ നടന്ന ഓഡിറ്റിംഗിലാണ് വ്യാജ സ്വര്‍ണ്ണമാണെന്ന് കണ്ടെത്തിയത്. ഒക്ടോബര്‍ മാസം ശക്തിവേലുവിന്റെ സഹോദരനായ ഷണ്‍മുഖവേലുവിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്ന ശക്തിവേലുവിനെ ഇന്നലെ ഉച്ചതിരിഞ്ഞ് മറയൂരില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read: കൊളീജിയം തീരുമാനം പരസ്യപ്പെടുത്താത്തതിനെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജ്

ശക്തിവേലു പൊള്ളാച്ചി ഉദുമല എന്നിവിടങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. മുക്കുപണ്ടം നിര്‍മ്മിച്ച് നല്‍കിയതിനാണ് അശോകനെ അറസ്റ്റ് ചെയ്തത്. ശക്തിവേലുവും ഷണ്‍മുഖവേലുവും സഹോദരങ്ങളാണ്. ഉദുമല്‍പേട്ട പൊളളാച്ചിയില്‍ സ്വര്‍ണപണയമിടപാട് നടത്തിവന്നിരുന്ന ഇയാള്‍ കോയമ്പത്തൂരില്‍ നിന്നും സ്വര്‍ണബിസ്‌കറ്റ് വാങ്ങികൊണ്ടുവന്ന് മറയൂരില്‍ സ്വര്‍ണപണി നടത്തിവന്ന അശോകനെ ഏല്‍പിക്കുകയാണ് പതിവ്.

Also Read: പീയുഷ് ഗോയല്‍ പുതിയ ധനമന്ത്രി; ബജറ്റ് അവതരിപ്പിക്കും

അശോകന്‍ മുക്കുപണ്ടആഭരണങ്ങളുടെ ഇരുവശങ്ങളിലും സ്വര്‍ണം പൂശി നല്‍കും. ഇങ്ങനെ സഹോദരങ്ങള്‍ സ്വര്‍ണപണയ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. മറയൂര്‍ എസ്‌ഐ ജി അജയകുമാര്‍, അഡീഷ്ണല്‍ എസ്‌ഐ റ്റിആര്‍ രാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അബാസ്, ഷിഹാബുദീന്‍, ഉമേഷ്ഉണ്ണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

First published: January 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626