ലഖ്നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നാടന്‍ തോക്കുമായി(country-made pistol) അധ്യാപിക അറസ്റ്റില്‍(Arrest). ഫിറോസാബാദിലെ സ്കൂളില്‍ അധ്യാപികയായ കരിഷ്മ സിങ് യാദവിനെയാണ് മെയിന്‍പുരിയില്‍നിന്ന് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് യുവതി പിടിയിലായത്.
പൊലീസ് നടത്തിയ ദേഹ പരിശോധനയിലാണ് യുവതിയുടെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് തോക്ക് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പൊലീസ് വ്യക്തമാക്കി. ഫിറോസാബാദില്‍ അധ്യാപികയായ കരിഷ്മ ചില ജോലികള്‍ക്കായാണ് മെയിന്‍പുരിയില്‍ വന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍ എന്തിനാണ് യുവതി തോക്ക് കൈവശം വെച്ചത് എന്നതടക്കം ദുരൂഹമായി തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. അതേസമയം യുവതിയെ പരിശോധിക്കുന്നതിന്െയും തോക്ക് പിടിച്ചെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Rash Driving | പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്
കൊല്ലം ചിതറയില്‍ പോലീസിനെ വെട്ടിച്ച് കടന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിച്ച് അപകടം (Accident). ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. സംഭവത്തില്‍ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ കുറ്റത്തിന് കാഞ്ഞിരത്തുംമൂട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു.
ചിതറ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഈ വഴി ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചെത്തിയ പ്ലസ് ടു വിദ്യാര്‍ഥികള്‍ പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാകുകയായിരുന്നു. അമിത വേഗത്തില്‍ പോലീസിനെ മറികടക്കാനുളള ശ്രമത്തിനിടെ ഇവരുടെ ബൈക്ക് കടയ്ക്കല്‍ ഭാഗത്തു നിന്നു വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്കിലുണ്ടായിരുന്ന ചാണപ്പാറ സ്വദേശിയായ ശിവന് എന്ന എഴുപത്തിരണ്ടുകാരനും പ്ലസ് ടു വിദ്യാര്‍ഥികളിലൊരാളായ ബാസിതിനും അപകടത്തില്‍ പരുക്കേറ്റു.
പരുക്കേറ്റ ശിവന്റെയും,ബാസിതിന്റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് ഓടിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ലൈസന്‍സ് ലഭിക്കാനുളള പ്രായമായിട്ടില്ലെന്നാണ് പൊലീസ് അനുമാനം. ഇതേ കുറിച്ച് വ്യക്തത വരുത്തിയ ശേഷം ബൈക്കിന്റെ ആര്‍സി ഉടമയ്ക്കെതിരെയും കേസെടുക്കും. വാഹന പരിശോധന നടത്തുമ്പോള്‍ വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ വിദ്യാര്‍ഥികള്‍ ബൈക്കോടിച്ച് രക്ഷപ്പെടുന്നത് മേഖലയില്‍ പതിവു സംഭവമാണെന്ന് പോലീസ് പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.