നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • നഗ്നതാ പ്രദർശനം; മെട്രോയിലെ 'ഷോമാനേ' പൊലീസ് കുടുക്കിയത് ഇങ്ങനെ

    നഗ്നതാ പ്രദർശനം; മെട്രോയിലെ 'ഷോമാനേ' പൊലീസ് കുടുക്കിയത് ഇങ്ങനെ

    മെട്രോക്കുള്ളിൽ വെച്ചുണ്ടായ ദുരനുഭവത്തെ കുറിച്ച് ബുധനാഴ്ച രാത്രി യുവതി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

    delhi metro(getty image)

    delhi metro(getty image)

    • Share this:
      ന്യൂഡൽഹി: ഡൽഹി മെട്രോയ്ക്കുള്ളിൽ സ്ത്രീക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റില്‍. ഗുഡ്ഗാവിൽ ജോലി ചെയ്യുന്ന 28കാരനായ സിവിൽ എൻജിനീയറാണ് അറസ്റ്റിലായത്. മെട്രോ കാർഡ് ഓൺലൈനായി റീച്ചാർജ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

      also read:വഞ്ചിച്ച കാമുകനുമായി വാക്കുതര്‍ക്കം; പെട്രോളൊഴിച്ച കാമുകിയെ കാമുകൻ തീ കൊളുത്തി

      ഇയാൾ മെട്രോയിൽ കയറുന്നതും ഇറങ്ങുന്നതും കണ്ടെത്തുന്നതിനായി ഓരോ സ്റ്റേഷന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. മെട്രോ കാർഡ് റീച്ചാർജ് ചെയ്തതിനു പിന്നാലെ ഇയാളുടെ ഫോൺ നമ്പർ കണ്ടെത്തുകയായിരുന്നു. ഇതിലൂടെ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

      പ്രതി കാഷ്മീർ ഗേറ്റിൽ നിന്നാണ് മെട്രോയിൽ കയറിയത്. ഗുഡ്ഗാവ് സ്റ്റേഷനിൽ ഇറങ്ങുകയും ചെയ്തു. തുടർന്ന് പ്രതിയുടെ ഫോട്ടോയുമായി പൊലീസ് ഉദ്യോഗസ്ഥർ പല ഓഫീസുകളിലും പരിശോധന നടത്തി. ഒരാൾ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

      ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354,294, 509 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കർമാൽ സ്വദേശിയായ പ്രതിയെ ഗുഡ്ഗാവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മെട്രോക്കുള്ളിൽ വെച്ചുണ്ടായ ദുരനുഭവത്തെ കുറിച്ച് ബുധനാഴ്ച രാത്രി യുവതി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്.

      ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായാൽ പാസഞ്ചർ അലാം നൽകണമെന്നും കോച്ച് നമ്പർ സഹിതം അറിയിക്കണമെന്നും മെട്രോ അധികൃതർ അറിയിച്ചു.
      Published by:Gowthamy GG
      First published:
      )}