നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |അമ്മയുടെ വായില്‍ തുണി തിരുകി പീഡിപ്പിച്ചു; മകനെ അറസ്റ്റ് ചെയ്ത് പോലീസ്

  Arrest |അമ്മയുടെ വായില്‍ തുണി തിരുകി പീഡിപ്പിച്ചു; മകനെ അറസ്റ്റ് ചെയ്ത് പോലീസ്

  ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ അമ്മയെ ഭീഷണിപ്പെടുത്തി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബെംഗളുരു: അമ്പത്തിയെട്ടുകാരിയായ അമ്മയെ (Mother) വായില്‍ തുണി തിരുകി ബലാത്സംഗം (rape) ചെയ്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നടയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

   ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. മകന്‍ വിവാഹിതനാണ്. ബുധനാഴ്ച ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. രാത്രി ഉറങ്ങാന്‍ പോയ മകന്‍ പുലര്‍ച്ചെ മൂന്നു മണിയോടെ അമ്മയുടെ മുറിയില്‍ എത്തുകയായിരുന്നു.

   മകന്റെ ലൈംഗിക അതിക്രമത്തെ അമ്മ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ തുണി തിരുകി. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ അമ്മയെ ഭീഷണിപ്പെടുത്തി. പിറ്റേന്ന് പുലര്‍ച്ചെയും അക്രമം ആവര്‍ത്തിച്ചെന്ന് പോലീസ് പറഞ്ഞു.

   അവശയായ അമ്മ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അവര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതും. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

   Rape Allegation | തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന് കേസ്

   തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. കേസ് എടുത്തതിന് പിന്നാലെ മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് സസ്‌പെന്‍ഡ് ചെയ്തു. ട്രെയിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ തുമ്പ പൊലീസാണ് കേസെടുത്തത്.
    മധുസൂദന റാവു ആക്കുളത്തെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വിമാനത്താവളത്തിലെ ട്രെയിനിയാണ് പരാതിക്കാരി. പാസഞ്ചേഴ്‌സ് കെയര്‍ വിഭാഗത്തില്‍ രണ്ടാഴ്ച മുന്‍പ് എത്തിയ ട്രെയിനി സംഘത്തിലെ ഒരു പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.


   ഈ സംഘത്തിന്റെ ചുമതലയുള്ള മേലധികാരി മധുസൂദന റാവുവിനു കീഴില്‍ പരിശീലനം നടത്തണം എന്ന് സംഘത്തോട് നിര്‍ദ്ദേശിച്ചിരുന്നു. പരിശീലന കാലയളവില്‍ ആക്കുളത്തെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മധുസൂദന റാവു ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പറയുന്നു. തുമ്പ പോലീസ് കേസെടുത്തതിനുപിന്നാലെ മധുസൂദന റാവുവിനെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷനെന്ന്  വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.


   കഴിഞ്ഞദിവസം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.ഇത് പിന്നീട് വനിതാ സെല്ലിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടര്‍ക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍. സെക്കന്തരാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍പോര്‍ട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പില്‍ ചേര്‍ന്നയാളാണ് മധുസൂദന റാവു. എയര്‍പോര്‍ട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചര്‍ച്ചകളില്‍ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന റാവുവും പങ്കെടുത്തിരുന്നു. നേരത്തെ തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ ആയിരുന്നപ്പോള്‍ ഇവിടെ ഫിനാന്‍സ് വിഭാഗത്തിലും മധുസൂദനന് റാവു ജോലി നോക്കിയിരുന്നു.

   Published by:Sarath Mohanan
   First published:
   )}