• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | വിചാരണയ്‌ക്കെത്താതെ മുങ്ങി; മരിച്ചെന്ന് കോടതിയെ അറിയിച്ചു; ഒടുവില്‍ 'പരേതനായ' പ്രതി പിടിയില്‍

Arrest | വിചാരണയ്‌ക്കെത്താതെ മുങ്ങി; മരിച്ചെന്ന് കോടതിയെ അറിയിച്ചു; ഒടുവില്‍ 'പരേതനായ' പ്രതി പിടിയില്‍

വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് 'പരേതനായ' പ്രതി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്‌ക്കെത്താതെ മുങ്ങി. പ്രതി മരണപ്പെട്ടുവെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം മരിച്ചയാളിന്റെ മരണസര്‍ട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ലഭ്യമായില്ല.

    വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിലാണ് 'പരേതനായ' പ്രതി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി.

    തമിഴ്നാട് രാമേശ്വരം സ്വദേശി സിനായി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബര്‍ട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജോണ്‍സണ്‍, മുഹമ്മദാലി, സിനായി മുഹമ്മദ് എന്നിവര്‍ റോബര്‍ട്ടിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

    Also Read-Dileep| 'നിർണായക വിവരങ്ങൾ ദിലീപിന്റെ മൊബൈൽ ഫോണിൽ'; കിട്ടിയേ തീരൂവെന്ന് ക്രൈംബ്രാഞ്ച്

    അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ സിനായി മുഹമ്മദ് പിന്നീട് കോടതിയില്‍ ഹാജരായില്ല. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകനോട് വിവരമന്വേഷിച്ചപ്പോഴാണ് സിനായി മരിച്ചുവെന്ന് അറിയിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

    Accuse Escaped | ഭക്ഷണം കഴിക്കാന്‍ വിലങ്ങഴിച്ചു; പൊലീസിനെ തള്ളിമാറ്റി കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു

    തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവുമായി പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. ഒഡീഷ സ്വദേശി കൃഷ്ണചന്ദ്ര സ്വയിന്‍ ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ചൊവ്വാഴ്ച രത്രിയോടെ പ്രതി രക്ഷപ്പെട്ടത്.

    Also Read-Ganja Seized | പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട; 12 കിലോയുമായി ഒരാള്‍ പിടിയില്‍

    രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിങ്ങഴിച്ചപ്പോള്‍ പൊലീസിനെ തള്ളിമാറ്റി പ്രതി സ്റ്റേഷന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ചിറ്റാറ്റുമുക്ക് ഭാഗത്ത് നിന്ന് കഞ്ചാവുമായി ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് ഒരു കിലോയോളം കഞ്ചാവാണ് പിടികൂടിയത്.
    Published by:Jayesh Krishnan
    First published: