നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാഴ്‌സലായി കൂടുതല്‍ ഭക്ഷണമാവശ്യപ്പെട്ട് ഹോട്ടല്‍ ജീവനക്കാരനായ അതിഥി തൊഴിലാളിയെ മര്‍ദിച്ച മൂന്നംഗ സംഘം പോലീസ് പിടിയില്‍

  പാഴ്‌സലായി കൂടുതല്‍ ഭക്ഷണമാവശ്യപ്പെട്ട് ഹോട്ടല്‍ ജീവനക്കാരനായ അതിഥി തൊഴിലാളിയെ മര്‍ദിച്ച മൂന്നംഗ സംഘം പോലീസ് പിടിയില്‍

  തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ അതിഥി തൊഴിലാളി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൊടുപുഴ മങ്ങാട്ടുകവലയില്‍ ഹോട്ടല്‍ ജീവനക്കാരനായ അതിഥി തൊഴിലാളിയെ മര്‍ദിച്ച കേസില്‍ മൂന്നംഗ സംഘം പോലീസ് പിടിയില്‍. തൊടുപുഴ സ്വദേശികളായ ബിനു, വിഷ്ണു, നിപുന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണം പാര്‍സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായത്.

   കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മങ്ങാട്ടുകവലയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ മൂന്നംഗ സംഘമാണ് അസം സ്വദേശി നൂര്‍ എന്ന നജ്റുല്‍ ഹക്കിനെ മര്‍ദിച്ചത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ബിനു, വിഷ്ണു, നിപുന്‍ എന്നിവര്‍ ഹോട്ടല്‍ ജീവനക്കാരനായ നൂറിനെ മര്‍ദിക്കുകയായിരുന്നു. ഭക്ഷണം പാഴ്‌സല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണം.

   കഴിച്ച ശേഷം ബാക്കി വന്ന ഭക്ഷണം പാഴ്‌സല്‍ ആയി നല്‍കുവാന്‍ ഇവര്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടു. പാഴ്‌സല്‍ എടുക്കുന്നതിനിടെ കൂടുതല്‍ ഭക്ഷണം സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് ഇത്തരത്തിലൊരു ക്രൂര മര്‍ദ്ദനത്തിന് കാരണമായത്. പോലീസില്‍ പരാതിപെട്ടാല്‍ കൊന്ന് കളയുമെന്ന് ഹോട്ടല്‍ ജീവനക്കാരനെ ഇവര്‍ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

   അതേസമയം ഭീഷണി പെടുത്തിയത് സംബന്ധിച്ച് തൊഴിലാളിയുടെ വിശദമായ മൊഴി എടുക്കുമെന്നും പൊലീസിന് പരാതി ലഭിക്കുവാന്‍ വൈകി എന്നും പോലീസ് പറഞ്ഞു. സിസിടീവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാനമാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റ അതിഥി തൊഴിലാളി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
   Published by:Sarath Mohanan
   First published:
   )}