നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കണ്ണൂരിൽ ലഹരിമരുന്ന് പാർട്ടിക്കെത്തിയ മൂന്നുപേർ പിടിയിൽ; കഞ്ചാവും ലഹരിരുന്നും പിടികൂടി

    കണ്ണൂരിൽ ലഹരിമരുന്ന് പാർട്ടിക്കെത്തിയ മൂന്നുപേർ പിടിയിൽ; കഞ്ചാവും ലഹരിരുന്നും പിടികൂടി

    പ്രതികളില്‍ നിന്നും 8.53 ഗ്രാം MDMA യും 910 ഗ്രാം കാഞ്ചവും കണ്ടെടുത്തു. കണ്ണൂർ നഗരത്തിൽ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മൂവർ സംഘം പിടിയിലായത്

    Kannur_Drug_Party

    Kannur_Drug_Party

    • Share this:
    കണ്ണൂർ: മയക്ക് മരുന്ന് പാർട്ടിക്കെത്തിയ മൂന്നു പേർ പിടിയിലായി. നഗരത്തിൽ പാർട്ടിക്കായി തമ്പടിച്ച സംഘത്തിൽ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടി. കിഴുന്ന കുറ്റിക്കകം, കുണ്ടുവളപ്പില്‍ ഹൌസിൽ പ്രണവ് എ(26), ആറ്റടപ്പാ മുട്ടോളം പാറ, റംലസ് ഹൌസിൽ റനീസ് പി വി (35), ആദികടലായി വട്ടക്കുളം വാണിയങ്കണ്ടി ഹൌസിൽ ലിജില്‍ കെ വി (26) എന്നിവരാണ് അറസ്റ്റിലായത്.

    പ്രതികളില്‍ നിന്നും 8.53 ഗ്രാം MDMA യും 910 ഗ്രാം കാഞ്ചവും കണ്ടെടുത്തു. കണ്ണൂർ നഗരത്തിൽ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മൂവർ സംഘം പിടിയിലായത് . തളിക്കാവിനടുത്തുള്ള സംഗമം ലോഡ്ജിനടുത്തുള്ള റോഡില്‍ നിര്‍ത്തിയിട്ട KL-13- 3042 നമ്പര്‍ കാറിലായിരുന്നു പ്രതികൾ ഉണ്ടായിരുന്നത്.

    കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതികളെ മയക്കുമരുന്നുകള്‍ സഹിതം പിടികൂടിയത്. അഡീഷണല്‍ എസ്‌ഐ ശ്രീ രാജീവന്‍ കെ വി, എസ്‌ഐ മാരായ മഹിജന്‍ ടി വി, അനീഷ് കുമാര്‍, എ എസ് ഐ മാരായ മധുസൂദനന്‍, രഞ്ജിത് സി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ  ബാബു പ്രസാദ്, മഹേഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു

    ഇടുക്കിയിൽ ആറു വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ

    ഇടുക്കി: ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദാണ് പോലീസ് പിടിയിലായത്. മുതുവാൻ കുടി ഭാഗത്തു നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

    Also Read- വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു

    ഇന്ന് പുലർച്ചെയാണ് കുടുംബ വഴക്കിനിടെ ആറു വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിയ്ക്കും മര്‍ദനമേറ്റു. മാതാവ് സഫിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ സഹോദരിയുടെ ഭർത്താവ് ഷാജഹാൻ എന്ന ഷാൻ മുഹമ്മദാണ് അക്രമം നടത്തിയത്.

    കുടുംബവഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഷാജഹാന്‍ ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു.

    ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഷാജഹാന്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നില്‍ ഭാര്യമാതാവും സഹോദരിയുമാണെന്ന ധാരണയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാന്‍ ഷാജഹാന്‍ ഒരുങ്ങിയതെന്നാണ് സൂചന. ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലയ്ക്കടിച്ചു.

    കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
    Published by:Anuraj GR
    First published:
    )}