• HOME
  • »
  • NEWS
  • »
  • crime
  • »
  • എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ചു; ചങ്ങനാശ്ശേരിയിൽ രണ്ടുപേർ പോലീസ് പിടിയിൽ

എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ചു; ചങ്ങനാശ്ശേരിയിൽ രണ്ടുപേർ പോലീസ് പിടിയിൽ

ഞായറാഴ്ച രാത്രി പെരുമ്പുഴക്കടവ് ഭാഗത്താണ് സംഭവം അരങ്ങേറിയത്.

  • Last Updated :
  • Share this:
കോട്ടയം: ചങ്ങനാശ്ശേരിയിൽ വെടിവെപ്പ് കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയൽവാസികളെ എയർഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ ആണ് അറസ്റ്റ്. ചങ്ങനാശേരിയിൽ അറിയപ്പെടുന്ന റൗഡിയായ പനച്ചിക്കാവ് ആറ്റുപുറത്ത് വീട്ടിൽ ബാബു മകൻ  കണ്ണൻ എന്ന് വിളിക്കുന്ന വിശാൽ ബാബു (29), ചങ്ങനാശേരി പെരുന്ന കിഴക്കുകരയിൽ ശ്രീശങ്കര ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ സുരേഷ് കുമാർ മകൻ വിഷ്ണു സുരേഷ് (24)  എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി പെരുമ്പുഴക്കടവ് ഭാഗത്താണ് സംഭവം അരങ്ങേറിയത്. വിശാൽ ബാബുവും അയൽവാസിയും തമ്മിൽ വാക്കേറ്റം ഉണ്ടായതിന് പിന്നാലെ ആണ് സംഭവം. തർക്കത്തിനിടെ  ഇത് കണ്ടുകൊണ്ടുവന്ന  ജോഷി ഇവരോട് വീട്ടിൽ പോകാൻ പറഞ്ഞു.  ഇതാണ് അക്രമത്തിൽ കലാശിച്ചത്.  വിശാൽ ബാബുവും കൂടെയുണ്ടായിരുന്ന സുഹൃത്തായ വിഷ്ണു സുരേഷും ചേർന്ന് എയർഗൺ ഉപയോഗിച്ച് ജോഷിയെ വെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ ജോഷിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ശസ്ത്രക്രിയയിലൂടെ വെടിയുണ്ട  പുറത്തെടുക്കുകയും ചെയ്തു.

അക്രമത്തിൽ പോലീസ് അറസ്റ്റ് ചെയ്ത വിശാൽ ബാബുവിനെതിരെ ചങ്ങനാശ്ശേരിയിൽ കഞ്ചാവ്, അടിപിടി എന്നീ കേസുകൾ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംഭവസ്ഥലത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. വെടിവെയ്ക്കാൻ ഉപയോഗിച്ച എയർഗൺ പോലീസ് പിടിച്ചെടുത്തു. ചങ്ങനാശ്ശേരി എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ മാരായ ജയകൃഷ്ണൻ,ജോസഫ് വർഗീസ്, ഡെൻസിമോൻ ജോസഫ് സി.പി.ഒ മാരായ ഷാജി സി.ജി, ഷമീർ, സിബി തോമസ്,  മജേഷ്  എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Also Read- പട്ടാപ്പകൽ തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കൾ; തോക്ക് ചൂണ്ടി രക്ഷപ്പെട്ടു

പൊൻകുന്നത്തുണ്ടായ മറ്റൊരു അക്രമ സംഭവത്തിൽ രണ്ട് പേരേയും പൊലീസ് പിടികൂടി. കൊലപാതകശ്രമ കേസിൽ ആണ് രണ്ടുപേർ അറസ്റ്റിൽ ആയത്. കാഞ്ഞിരപ്പള്ളി ഇടക്കുന്നം കുഴിവേലിൽ വീട്ടിൽ  കൃഷ്ണൻകുട്ടി മകൻ പല്ലക്ക് എന്ന് വിളിക്കുന്ന റ്റിനു കൃഷ്ണൻകുട്ടി (32), കുന്നുംഭാഗം ചേപ്പുംപാറ പടലുങ്കൽ വീട്ടിൽ ഷാജി മകൻ രാഹുൽ ഷാജി(27) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഞായറാഴ്ച വൈകിട്ട്  കുന്നുംഭാഗം ഗവൺമെന്റ് ആശുപത്രിയുടെ  സമീപത്തുള്ള  കടയുടെ മുന്നിൽ വച്ച് ജിഷ്ണു എന്ന യുവാവിനെ സംഘം ചേർന്ന് ഇവർ ആക്രമിക്കുകയായിരുന്നു.  ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ പട്ടിയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കത്തിനോടുവിലാണ് സംഭവം. പ്രതികൾ എല്ലാരും ചേർന്ന്  യുവാവിനെ  മർദ്ദച്ചതിന് ശേഷം കത്തികൊണ്ട് കുത്തുകയുമായിരുന്നു .
Also Read- ഭർത്താവ് തൂങ്ങി മരിച്ചത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി

സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോവുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊൻകുന്നം എസ്. എച്ച്. ഓയും സംഘവും ചേർന്ന്  പ്രതികളെ പിടികൂടുകയുമായിരുന്നു. മറ്റ് പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

ഇവർക്കായി സമീപ ജില്ലകൾ  കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിവരുന്നുണ്ട്. സമീപ പോലീസ് സ്റ്റേഷനുകളിൽ ഇവരുടെ ചിത്രങ്ങൾ നൽകിക്കൊണ്ടാണ്   ഇനി പിടിയിലാകാനുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുന്നത്.
Published by:Naseeba TC
First published: