• HOME
  • »
  • NEWS
  • »
  • crime
  • »
  • YouTube | യൂട്യൂബില്‍ നിന്ന് മോഷണം പഠിച്ച രണ്ട് ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

YouTube | യൂട്യൂബില്‍ നിന്ന് മോഷണം പഠിച്ച രണ്ട് ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍

തേനി പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്

  • Last Updated :
  • Share this:
    യൂട്യൂബ് വീഡിയോ കണ്ട് മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പോലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18),  ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്തുനിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കാണ് മോഷണം പോയത്.

    സൊസൈറ്റി ജീവനക്കാരൻ അനൂപ് ഏഴു മണിയോടെ കടയിൽപോയി വന്നതിനുശേഷം രാത്രി 11 മണിവരെ മുറ്റത്ത് ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്.

    തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.

     Also Read- സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി കവർന്നത് 35 പവൻ; അടിയേറ്റ് പല്ല് പോയി, മാലയും മോതിരങ്ങളും മുറിച്ചെടുത്തത് കട്ടർ ഉപയോഗിച്ച്

    യൂട്യൂബ് വീഡിയോകൾ കണ്ട് മോഷണം പഠിച്ച ശേഷം രാത്രി വാഹനങ്ങൾ മോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി ഐ മനീഷ് കെ പൗലോസ്, എസ് ഐ ഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോ​ഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. എസ് ഐ മാരായ ചന്ദ്രൻ വിൻസൻറ്, നിസാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

    പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച; 30,000 രൂപ നഷ്ടമായി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


    കൊല്ലം ശാസ്താംകോട്ടയില്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം.ശാസ്താംകോട്ട ആഞ്ഞിലിമൂട് സെന്റ് തോമസ് ലത്തീന്‍ കത്തോലിക്കാ പളളിയുടെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടിയാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത് . ഏകദേശം 30,000 രുപയോളം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. പെട്ടിഓട്ടോറിക്ഷായില്‍ വന്ന രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.  ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

     Also Read- വ്യാജ മോഷണ പരാതിയെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ പതിനെട്ടുകാരന്‍ പാറക്കുളത്തില്‍ മരിച്ച നിലയില്‍

    പുലര്‍ച്ചെ 1.35 ന് മോഷ്ടാക്കള്‍ എത്തിയെന്നാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. നേര്‍ച്ചപ്പെട്ടിയോട് ചേര്‍ത്ത് ഓട്ടോറിക്ഷാ നിര്‍ത്തിയ ശേഷം വഞ്ചി കുത്തിപ്പൊളിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍‌ രണ്ടു പേരാണ് ഉണ്ടായിരുന്നത്. വണ്ടിയില്‍ മീന്‍കച്ചവടത്തിന് ഉപയോഗിക്കുന്ന മീന്‍പെട്ടിയും ഉണ്ടായിരുന്നു.മോഷ്ടാക്കള്‍ കുറച്ച് പണം വഞ്ചിയില്‍ തന്നെ ഉപേക്ഷിച്ചിരുന്നു.

    ഏകദേശം മുപ്പതിനായിരം രൂപ നഷ്ടമായെന്ന് പളളി ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.  സാധാരണ രണ്ട് മാസം കൂടുമ്പോഴാണ് പള്ളി കമ്മിറ്റി വഞ്ചി തുറന്ന് പണം എടുക്കുന്നത്. ശാസ്താംകോട്ട പൊലീസ് അന്വേഷണം തുടങ്ങി.
    Published by:Arun krishna
    First published: