തൃശൂര്‍: കായ വറുത്തതിന്റെ മറവില്‍ കഞ്ചാവ്(Cannabis) കടത്തിയ രണ്ട് പേര് പൊലീസിന്റെ(Police) പിടിയില്‍. തമിഴ്നാട് സ്വദേശികളായ ശരവണഭവന്, ഗൗതം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അങ്കമാലിയില്‍ 20 വര്‍ഷമായി സ്ഥിരതമാസക്കാരാണ്. കായവറുത്തതിന്റെ ഇടയില്‍ പ്ലാസ്റ്റിക് കിറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.
ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്താന്‍ ഉപയോഗിച്ച മാരുതി ഒമ്നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം വയനാട് അമ്പലവയലില്‍ എട്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read-Murder | വഴിതര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; രക്തം കലര്‍ന്ന ഷര്‍ട്ടുമായി പ്രതി സ്റ്റേഷനില്‍
Drug Seized | 20 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം അഞ്ചു പേര് പോലീസ് പിടിയില്‍
കൊച്ചി: എം.ഡി.എം. എ.യുമായി (MDMA) യുവതിയുള്‍പ്പെടെ അഞ്ചു പേര് പോലീസ് (Police) പിടിയില്‍. 20 ഗ്രാം എം.ഡി.എം. എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
കൊല്ലം അയലറ യേരൂര് സ്വദേശി സൗപര്‍ണിക വീട്ടില്‍ സനുരാജ് (24), കോതമംഗലം വടാട്ടുപാറ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അനന്തു എസ്. നായര്‍ (23), വൈത്തിരി സ്വദേശി ഇലയടത്തുവീട്ടില് അഭിഷേക് (22), മലപ്പുറം പുറങ്ങ് സ്വദേശി അന്തിക്കാട്ടില്‍ വീട്ടില്‍ മുസമില്‍ (22), ഇടപ്പള്ളി പോണേക്കര റൈ-റാസ് അപ്പാര്‍ട്ട്മെന്റില്‍ വൈഷ്ണവി സുരേഷ് (24) എന്നിവരെയാണ് അറസ്റ്റിലായത്. കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലീസും സംയുക്തമായാണ് സംഘത്തെ പിടികൂടിയത്.
Also Read-Receptionist's Murder: പിടിയിലായ പ്രതി ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ; ഭാര്യയുടെ കാമുകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതി
കളമശേരിയില്‍ വിദ്യാര്‍ത്ഥികളെന്ന വ്യാജേനെ താമസിച്ച് സനുരാജും, മുസമ്മിലും മയക്കുമരുന്ന് വില്‍പ്പന നടത്തുകയായിരുന്നു. ഇവരില്‍ നിന്ന് അഭിഷേക്, അനന്തു, വൈഷ്ണവി എന്നിവര്‍ വാങ്ങി ഉപയോഗിക്കുമ്പോഴാണ് പോലീസ് ഇവരെ പിടികൂടുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ഗ്രാമിന് 3,500 രൂപ നിരക്കിലാണിത് ഇവര്‍ എം.ഡി.എം. എ വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു.സബ് ഇന്‍സ്പെക്ടര്‍ രാമു ബാലചന്ദ്ര ബോസും കളമശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.