• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പറശിനിക്കടവ് പീഡനക്കേസിൽ എട്ടുപേർ അറസ്റ്റിൽ

News18 Malayalam
Updated: December 6, 2018, 2:27 PM IST
പറശിനിക്കടവ് പീഡനക്കേസിൽ എട്ടുപേർ അറസ്റ്റിൽ
  • Share this:
കണ്ണൂർ: പറശ്ശനിക്കടവ് പീഡന കേസിൽ എട്ടു പേരുടെ അറസ്റ്റ് കൂടി പോലീസ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ പിതാവിന്റെയും കസ്റ്റഡിയിൽ ഉണ്ടായിരുന്ന മറ്റ് ഏഴു പേരുടെയും അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.

വടക്കാഞ്ചേരി സ്വദേശി വൈശാഖ് മാട്ടൂൽ സ്വദേശി ജിത്തു, ആന്തൂർ സ്വദേശി നിഖിൽ തുടങ്ങിയവരാണ് ആദ്യം അറസ്റ്റിലായത്. മുഴപ്പിലങ്ങാട് സ്വദേശി ശരത്തിനെ ഈ കേസുമായി ബന്ധപ്പെട്ട് എടക്കാട് പോലിസ് പിന്നീട് അറസ്റ്റ്  ചെയ്തു പ്രതികളിൽ ഡി വൈ എഫ് ഐ പ്രവർത്തകർ ഉൾപ്പെട്ടതായി കോൺഗ്രസ് ആരോപിച്ചു.

കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്ത് ലോഡ്ജ് മാനേജർ ഉൾപ്പടെ അഞ്ച് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു, പ്രതികളെ വൈകുന്നേരത്തോടെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.

പത്താംക്ലാസുകാരിക്ക് പീഡനം: പിതാവടക്കം ഏഴു പേർ കസ്റ്റഡിയിൽ

പീഡനദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയുടെ സഹോദരനിൽ നിന്ന് പണം തട്ടാൻ പ്രതികൾ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് പീഡന പരാതിയുമായി പെൺകുട്ടിയും മാതാവും പൊലീസിനെ സമീപിച്ചു. പറശിനിക്കടവിലെ ലോഡ്ജിൽ വച്ച് നാല് പേർ ചേർന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡന വിവരങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇരുപത് കേസുകളിലായി ഇരുപത്തി രണ്ടോളം പ്രതികളുണ്ടെന്നാണ് സൂചന.
First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...