ചികിത്സയ്ക്കെത്തിയ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; വ്യാജ വൈദ്യൻ അറസ്റ്റിൽ

പെൺകുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഏറെക്കാലമായി ചികിത്സയ്ക്കായി അഷ്റഫിനെ സമീപിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങിയത്

News18 Malayalam | news18-malayalam
Updated: August 31, 2020, 5:25 PM IST
ചികിത്സയ്ക്കെത്തിയ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; വ്യാജ വൈദ്യൻ അറസ്റ്റിൽ
rape
  • Share this:
പിയർ മുദാസിർ അഹമ്മദ്

അനന്ത്നാഗ്: ചികിത്സയ്ക്കെത്തിയ സഹോദരിമാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടികളുടെ പിതാവ് നൽകിയ പരാതിയിൽ വ്യാജ വൈദ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അകിങ്കം അച്ചാബൽ പ്രദേശത്ത് നിന്നാണ് വ്യാജ വൈദ്യനെ പോലീസ് അറസ്റ്റ് ചെയ്തത്. അക്കിംഗം നിവാസിയായ അഷ്‌റഫ് മിറാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രദേശത്തെ പ്രധാന വൈദ്യനായാണ് അഷ്റഫ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇയാൾ ഒരു വ്യാജ വൈദ്യനാണെന്ന് പൊലീസ് പറയുന്നു. പെൺകുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഏറെക്കാലമായി ചികിത്സയ്ക്കായി അഷ്റഫിനെ സമീപിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങിയത്. ഭയം കാരണം പെൺകുട്ടികൾ ഇക്കാര്യം മറ്റാരോടും പറഞ്ഞിരുന്നില്ല.

എന്നാൽ അടുത്തിടെയാണ് അഷ്റഫ് സ്ഥിരമായി പെൺകുട്ടികളെ ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെയാണ് അവർ ഇക്കാര്യം വീട്ടിൽ പറഞ്ഞത്. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് ബോധ്യപ്പെടുകയും അഷ്റഫിനെ പിടികൂടുകയുമായിരുന്നു.

ചികിത്സയുടെ പേരിൽ അഷ്റഫ് ഏറെക്കാലമായി തന്‍റെ മക്കളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടികളുടെ പിതാവ് പറഞ്ഞു. ഇതേത്തുടർന്നാണ് ഇയാൾക്കെതിരെ പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. പരാതി ലഭിച്ചതോടെ അഷ്റഫിനെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ എസ്എച്ച്ഒ അച്ചാബലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു.

മറ്റ് നിരവധി പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തതായി വിവരമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
You may also like:സ്വവർഗ്ഗാനുരാഗികൾക്കായുള്ള ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; യുവാവിനെ വിളിച്ചു വരുത്തി കൊള്ളയടിച്ചു [NEWS]'എ രഞ്ജിത്ത് സിനിമ': വ്യത്യസ്ത പേരുമായി ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം [NEWS] ആന്ധ്രാപ്രദേശിൽ 'പ്രസിഡന്റ് മെഡൽ' ബ്രാൻഡിൽ മദ്യം; മുഖ്യമന്ത്രിക്കെതിരെ തെലുഗുദേശം പാർട്ടി [NEWS]
അതേസമയം ഏറെക്കാലമായി പ്രദേശത്ത് ചികിത്സാകേന്ദ്രം നടത്തിവരുന്ന അഷ്റഫിന് സമുദായനേതാക്കളുടെ പിന്തുണയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇയാളുടെ ചികിത്സ മൂലം നിരവധിപ്പേർ മരണപ്പെട്ടതായി നാട്ടുകാർ പറയുന്നു. അഷ്റഫിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം സംഭവങ്ങളിൽ ഏർപ്പെടുന്നവരെ കോടതികളിൽ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിൽ വിചാരണ ചെയ്യണമെന്നും കടുത്ത ശിക്ഷ ലഭ്യമാക്കുകയും ചെയ്യണമെന്നും നാട്ടുകാർ പറയുന്നു.
Published by: Anuraj GR
First published: August 31, 2020, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading