കോഴിക്കോട്: സ്വർണം കൈമാറാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരാണെന്ന് ധരിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാല് പേർ പിടിയിൽ. പയ്യോളി സ്വദേശിയായ കെ റാഷിദിന്റെ പരാതിയിന്മേൽ നടക്കാവ് പൊലീസാണ്ഇവരെ പിടികൂടിയത്. മലപ്പുറം സ്വദേശി നവാസ്, തിരുവനന്തപുരം സ്വദേശി ജിജോ ലാസർ, കണ്ണൂർ സ്വദേശി ഷാജിദ്, ആലപ്പുഴ സ്വദേശി സുഭാഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെ: തവണ വ്യവസ്ഥയിൽ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് പ്രതികളിലൊരാൾ പരാതിക്കാരെ ബന്ധപ്പെട്ടു. 10 ലക്ഷം രൂപ നൽകിയാൽ അരക്കിലോ സ്വർണം കൈമാറാം എന്നതായിരുന്നു വാഗ്ദാനം. കോഴിക്കോട്ടെ ഒരു മാളിൽ വെച്ച് കൈമാറാം എന്നതായിരുന്നു ധാരാണ.
ഇതുപ്രകാരം മാളിൽ പണം കൈമാറവെ മറ്റ് പ്രതികൾ പൊലീസ് ആണെന്ന് അവകാശപ്പെട്ടെത്തുകയും തുടർന്ന് പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പണം നഷ്ടപ്പെട്ടെതിനെ തുടർന്ന് റാഷിദ് അന്ന് തന്നെ പരാതി നൽകി. പരാതിയിന്മേൽ കേസെടുത്ത പൊലീസ് സംഭവ ദിവസം തന്നെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് പ്രതികൾ പാലക്കാട്ടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെ പാലക്കാട്ടെത്തി പിടികൂടുകയായിരുന്നു.
തട്ടിയെടുത്ത പണം പ്രതികൾ പല ഇടങ്ങളിലേക്കായി മാറ്റിയിട്ടുണ്ടെന്നും പണം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Also read-
ഹൈദരാബാദിൽ കാറിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ആരോപണവിധേയരിൽ MLAയുടെ മകനും
ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട വീട്ടമ്മയുടെ പണവും സ്വർണവും തട്ടി; 24കാരൻ അറസ്റ്റിൽ
തൃശൂർ: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വീട്ടമ്മയുടെ പണവും സ്വർണവും തട്ടിയെടുത്ത കേസിൽ 24കാരൻ അറസ്റ്റിലായി. മലപ്പുറം താനൂര്‍ സ്വദേശി നീലിയാട്ട് വീട്ടില്‍ അബ്ദുല്‍ ജലീല്‍ (24) ആണ് അറസ്റ്റിലായത്. 90 പവന് സ്വര്‍ണവും 80,000 രൂപയും പലപ്പോഴായി തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി കൊരട്ടി സ്വദേശിയായ വീട്ടമ്മയാണ് അബ്ദുൽ ജലീലിനെതിരെ പൊലീസിൽ പരാതി നൽകിയത്.
വീട്ടമ്മയെ ഇന്‍സ്റ്റഗ്രാമിലൂടെ 2019ലാണ് അബ്ദുൽ ജലീൽ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ഏറെ അടുപ്പത്തിലായി. അതിനിടെ വീട്ടമ്മയിൽനിന്ന് സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് അത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും തട്ടിയെടുത്തത്. യുവാവ് ഭീഷണിപ്പെടുത്തി പലപ്പോഴായി 90 പവൻ സ്വർണവും 80000 രൂപയും കൈക്കലാക്കുകയായിരുന്നു. ഭീഷണി തുടർന്നതോടെ വീട്ടമ്മ വിവരം ബന്ധുക്കളോടും പറയുകയും, പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മലപ്പുറം താനാളൂരിൽനിന്നാണ് അബ്ദുൽ ജലീലിനെ പിടികൂടിയത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതി തട്ടിയെടുത്ത സ്വർണവും പണവും കണ്ടെത്താനായി സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.