• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി പെരുമ്പാവൂരിൽ അറസ്റ്റിൽ

Arrest | തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി പെരുമ്പാവൂരിൽ അറസ്റ്റിൽ

കേരളത്തിന് പുറമെ ഇയാൾക്കെതിരെ തമിഴ്നാട്, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മോഷണ കേസുകളുണ്ട്.

തങ്കമുത്തു

തങ്കമുത്തു

  • Share this:
കൊച്ചി: പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സൗത്ത് പനവടലി അമ്മൻ കോവിൽ തങ്കമുത്തു ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കേരളത്തിന് പുറമെ ഇയാൾക്കെതിരെ തമിഴ്നാട്, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മോഷണ കേസുകളുണ്ട്. പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായതിനെ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.

തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്. ഇയാളുടെ സഹോദരനെ കഴിഞ്ഞ മാർച്ചിൽ മോഷണക്കേസിൽ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ പോലീസ് പ്രതിയെ കസബ പോലീസിന് കൈമാറി. ഏ. എസ്. പി അനൂജ് പലിവാൽ സബ്ബ് ഇൻസ്പെക്ടർമാരായ സി.രഞ്ജിത്ത്, ജോസി.എം. ജോൺസൻ, റിൻസ്. എം. തോമസ്, സി. പി. ഒ മാരായ സുബൈർ, അബ്ദുൾ മനാഫ്, ഷമീർ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

പെരുമ്പാവൂരിൽ ഇതര സംസ്ഥാന മോഷ്ടാക്കളുടെ സംഘം ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൂടുതലും ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുറ്റവാളികളാണ് തൊഴിലാളികളായി ഇവിടെയെത്തി മോഷണം നടത്തിയിരുന്നത് . കൊച്ചി നഗരത്തിലും ഇവരുടെ സംഘാംഗങ്ങളെെ അറസ്റ്റ് ചെയ്തിരുന്നു . ഇതിൻറെ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

ഇതിനിടെ കഴിഞ്ഞ ദിവസം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടി . മത്തള്ളൂർ മടക്കത്താനം കൂട്ടത്തേൽ വീട്ടിൽ വിജയൻ ആണ് വാഴക്കുളം പോലീസിന്‍റെ പിടിയിലായത്. ഇടക്കാട്ടുകയറ്റം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്‍റെ വീടിനു സമീപമുള്ള ഷെഡ്ഡിൽ അസമയത്ത് വിജയനും കൂട്ടുകാരും വന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. തിങ്കളാഴ്ച യുവാവ് വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഗേറ്റിനു മുൻവശം സ്കൂട്ടർ വട്ടം വച്ച് തടഞ്ഞ് നിർത്തി യുവാവിനെ അരിവാളിന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയെയും സഹോദരിയെയും ആക്രമിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ് സതീഷ്കുമാർ, എസ്.ഐ. മാത്യു അഗസ്റ്റിൻ എ.എസ്.ഐ പി വി എൽദോസ്, എസ്.സി.പി.ഒ മാരായ റജി തങ്കപ്പൻ, വർഗ്ഗീസ് ടി വേണാട്ട് എന്നിവരാണ് ഉണ്ടായിരുന്നത്.
Published by:Naveen
First published: