• HOME
  • »
  • NEWS
  • »
  • crime
  • »
  • നാട്ടുകാരെ പറ്റിച്ച് ബെന്നി വാങ്ങിയത് 400 ജോഡി ചെരുപ്പുകൾ; തട്ടിപ്പ് നടത്തിയത് മദ്യപാനത്തിനും തിരുമ്മൽ ചികിത്സയ്ക്കും

നാട്ടുകാരെ പറ്റിച്ച് ബെന്നി വാങ്ങിയത് 400 ജോഡി ചെരുപ്പുകൾ; തട്ടിപ്പ് നടത്തിയത് മദ്യപാനത്തിനും തിരുമ്മൽ ചികിത്സയ്ക്കും

വനിതാ പോലീസിനെ രംഗത്തിറക്കിയാണ് പ്രതിയെ വലയിലാക്കിയത്

അറസ്റ്റിലായ ബെന്നി

അറസ്റ്റിലായ ബെന്നി

  • Share this:
കോട്ടയം: തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറും നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പാലാ പോലീസിന്റെ പിടിയിലായത്. തവണ വ്യവസ്ഥയിൽ ഗൃഹോപകരണം നൽകാമെന്ന് പേരിൽ 2000 രൂപ വരെയാണ് പ്രതി ആളുകളിൽനിന്ന് മുൻകൂറായി കൈപ്പറ്റിയത് എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പാലാ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് നാട്ടുകാരെ പറ്റിച്ച പ്രതിയെ പൊലീസ് പിടികൂടിയത്. സാധാരണനിലയിൽ കാണാത്ത തട്ടിപ്പാണ് പ്രതി ചെയ്തതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നടന്ന തട്ടിപ്പിന്റെ വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. പലയിടങ്ങളിൽ നിന്നായി 15 ലക്ഷം രൂപ പ്രതി തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ഏറെ നാടകീയമായാണ് പ്രതിയെ പാലാ പോലീസ് വലയിൽ കുടുക്കിയത്. സ്ത്രീകൾ മാത്രം ഉള്ള സമയത്ത് വീടുകളിലെത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകളിൽ നിന്നാണ് മുൻകൂർ പണം ഈടാക്കിയത്. അതുകൊണ്ടുതന്നെ വനിതാ പോലീസിനെ രംഗത്തിറക്കിയാണ് പ്രതിയെ വലയിലാക്കിയത്. ഉപകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് വനിതാ പോലീസ് പ്രതിയോട് ഫോണിൽ സംസാരിക്കുകയായിരുന്നു. തുടർന്ന് വാട്സാപ്പ് വഴി ചാറ്റ് ചെയ്താണ് പ്രതിയെ പോലീസ് വലയിൽ കുടുക്കിയത്. അങ്ങനെ പണം വാങ്ങാൻ എത്തിയപ്പോഴാണ് പോലീസിന്റെ കെണി പ്രതി തിരിച്ചറിഞ്ഞത്.

തട്ടിപ്പിലൂടെ കിട്ടുന്ന തുക  ഉപയോഗിച്ച് ഇയാൾക്ക് ചില വിചിത്ര സ്വഭാവങ്ങളും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ചെരിപ്പുകൾ വാങ്ങിക്കൂട്ടൽ ആയിരുന്നു പ്രധാന വിനോദം. ഇയാൾ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 400 ജോഡി ചെരുപ്പാണ് പൊലീസ് കണ്ടെത്തിയത്. ചെരുപ്പ് വാങ്ങലിന് പുറമേ മദ്യപാനത്തിനും തിരുമ്മൽ ചികിത്സയ്ക്കുമായാണ് ഇയാൾ കയ്യിൽ കിട്ടിയ പണമെല്ലാം ചെലവഴിച്ചെതെന്നാണ് പോലീസിനോട് പറഞ്ഞത്.

Also read- Kannur Bomb Attack | കല്യാണ പാർട്ടിക്കിടെ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ഒളിവിൽ പോയ പ്രതി കീഴടങ്ങി

കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന് രസീത് കുറ്റികളും 400 ജോഡി ചെരിപ്പും പോലീസ് കണ്ടെടുത്തു.ആറ് മാസമായി പാലാ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലങ്ങളിൽനിന്ന് ഇയാൾ തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്നു പറഞ്ഞ് മുൻകൂർ തുക കൈപ്പറ്റിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നൽകിയില്ല. പിന്നീട് വിളിച്ചവരോട് മോശമായി സംസാരിച്ചെന്നും പോലീസ് പറഞ്ഞു.

വിവരങ്ങൾ ചോദിക്കാൻ ഫോൺ വിളിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വനിതാ പോലീസാണ് പാലായിലേക്ക് വിളിച്ചുവരുത്തിയത്.

Also Read- കിഴക്കമ്പലത്ത് മർദനമേറ്റ Twenty Twenty പ്രവർത്തകന്റെ നില ഗുരുതരം; ആക്രമണത്തിന് പിന്നിൽ CPM എന്ന് പരാതി

സമാനരീതിയിലുള്ള തട്ടിപ്പിന് ഇയാൾക്കെതിരെ വിവിധയിടങ്ങളിൽ കേസുണ്ട്. ആറുമാസം മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. മുൻമന്ത്രി ശൈലജ ടീച്ചറിനെതിരേ അപകീർത്തികരമായ പോസ്റ്റിട്ടതിന് കണ്ണൂർ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീലം പറഞ്ഞതിനും ഇയാൾക്കെതിരെ കേസുണ്ട്. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി.തോംസൺ, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. ബിജു കെ.തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ, ഹരികുമാർ, രഞ്ജിത്ത് എന്നിവർചേർന്നാണ് പ്രതിയെ പിടികൂടിയത്.
Published by:Naveen
First published: