തൊഴിയൂർ സുനിൽ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ജംഇയ്യത്തുല്‍ ഹിസാനിയ നേതാവ്

ജംഇയ്യത്തുല്‍ ഹിസാനിയ എന്ന തീവ്രവാദ സംഘടനയുടെ ആദ്യകാല കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പ്രധാനിയാണ് പിടിക്കപ്പെട്ടത്

News18 Malayalam | news18-malayalam
Updated: October 20, 2019, 8:28 AM IST
തൊഴിയൂർ സുനിൽ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ജംഇയ്യത്തുല്‍ ഹിസാനിയ നേതാവ്
thozhiyur sunil1
  • Share this:
തൃശൂര്‍: തൊഴിയൂര്‍ സുനില്‍ കുമാര്‍ വധക്കേസില്‍ വീണ്ടും അറസ്റ്റ്. തൃശൂര്‍ പള്ളം സ്വദേശി സുലൈമാനെയാണ് തിരൂര്‍ ഡി.വൈ.എസ്.പി കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജംഇയ്യത്തുല്‍ ഹിസാനിയ എന്ന തീവ്രവാദ സംഘടനയുടെ ആദ്യകാല കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പ്രധാനിയാണ് പിടിക്കപ്പെട്ടത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

READ ALSO- ആർ എസ് എസുകാരനെ കൊന്ന് സിപിഎമ്മിനെ കുടുക്കിയ മതതീവ്രവാദികൾ

നേരത്തെ ഈ കേസിൽ ജം ഇയത്തുൽ ഹിസാനിയ നേതാവ് മൊയ്നുദ്ദീൻ പിടിയിലായിരുന്നു. കൊളത്തൂർ സ്വദേശി ഉസ്മാൻ, അഞ്ചങ്ങാടി സ്വദേശി യൂസഫലി എന്നിവർ പിന്നീട് അറസ്റ്റിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് യൂസഫലി പിടിയിലായത്.

തൊഴിയൂർ സുനില്‍ വധം: സംസ്ഥാനത്തെ നാല് ബിജെപി പ്രവർത്തകരുടെ വധത്തിന് പിന്നിലും 'ജം ഇയത്തുൽ ഹിസാനിയ'

ഈ കേസിൽ പ്രതികളെന്ന് ലോക്കൽ പൊലീസ് കണ്ടെത്തിയ നാല് സിപിഎം പ്രവർത്തകർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. 1994ലാണ് ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിൽ കൊല്ലപ്പെട്ടത്.
First published: October 20, 2019, 8:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading