മലപ്പുറം: തേഞ്ഞിപ്പാലം പള്ളിക്കൽ സ്വദേശിയായ മുൻ എസ്ഡിപിഐ (SDPI) പ്രവർത്തകനെ തട്ടികൊണ്ടു പോയി തടവിലാക്കി മാരകമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച (Murder Attempt Case) സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ (Arrest). എസ്ഡിപിഐ പ്രവർത്തകനായ പള്ളിക്കൽ സ്വദേശി അത്താണിക്കൽ അബ്ദുൾ റസാഖ് (45) ആണ് പിടിയിൽ ആയത്. കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ സ്വദേശി മുജീബ് റഹ്മാനാണ് മർദനമേറ്റത്.
ജനുവരി 22 ന് രാത്രി, പരാതിക്കാരനെ തേഞ്ഞിപ്പാലം പള്ളിക്കൽ ഉള്ള വീട്ടിൽ നിന്നും കൊണ്ടു പോയി കരിപ്പൂരിലെ എസ്ഡിപിഐയുടെ പ്രമുഖ നേതാവായ ആനപ്ര ഫൈസലിൻ്റെ വീട്ടിൽ എത്തിച്ച് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളെ നഗ്നനാക്കി മാരകായുധങ്ങളുപയോഗിച്ച് അതിക്രൂരമായാണ് മർദിച്ചത്. അവശനായ ഇയാൾ വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും കെട്ടി തൂക്കി അതി ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു . മാരകമായി പരിക്കേറ്റ ഇയാളെ പുലർച്ചെ ഇയാളുടെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു. ഈ സംഭവം പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. തുടർന്ന് പേടിച്ച് പരാതി നൽകിയില്ല. തുടർന്ന് ഈ മാസം എട്ടിന് അർദ്ധരാത്രി മുഖം മൂടി ധരിച്ച 5 അംഗ സംഘം മാരകായുധങ്ങളുമായി ഇയാളുടെ വീട്ടിൽ എത്തി വധഭീഷണി മുഴക്കുകയായിരുന്നു. ഇതേ തുടർന്ന് ഇയാൾ നൽകിയ പരാതി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം ആണ് കൈകാര്യം ചെയ്തത്.
Also read-
Marriage Fraud| 18 സ്ത്രീകളെ വിവാഹം ചെയ്ത വയോധികന്റെ തട്ടിപ്പ് കേരളത്തിലും; വലയിൽ വീണവരിലേറെും ഡോക്ടർമാർ
പ്രത്യേക അന്വേഷണ നടത്തിയ പഴുതടച്ച നീക്കത്തിൽ മുഖ്യ പ്രതിയടക്കം മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ നേരത്തെ പിടികൂടിയിരുന്നു. ഈ മാസം 12 നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
എസ്ഡിപിഐ നേതാവ് ആനപ്ര ഫൈസൽ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. കേന്ദ്ര ഏജസികളുടെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പരാതിക്കാരനും കുടുംബവും താമസിക്കുന്ന വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കൊണ്ടുപോയതായും ഇവർക്കെതിരെ വധഭീഷണി നടത്തിയതിലും രണ്ട് കേസുകൾ തേഞ്ഞിപ്പാലം പോലീസ് എടുത്തിട്ടുണ്ട്. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
Also read-
Gold Smuggling | ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിലൊളിപ്പിച്ച് സ്വർണ്ണക്കടത്ത്; രണ്ട് പേർ പിടിയിൽ
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിൻ്റെ നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിൻ്റെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം ഇൻസ്പക്ടർ എൻ ബി ഷൈജു, കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, അസീസ് ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, എസ് ഐ ദിനേശൻ, എ എസ് ഐ രവി എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.