കൊല്ലം: നിരോധിത മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിൽ. കൊല്ലം പള്ളിത്തോട്ടം സ്വദേശിയായ സനോജ് (20), കടപ്പാക്കട സ്വദേശിയായ അജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിൽ കറങ്ങിനടന്ന് നിരോധിത മയക്കുമരുന്ന് വിൽപന നടത്തിവരികയായിരുന്നു ഇവർ.
കണ്ണനല്ലൂർ ടൗണിൽ യുവാക്കൾ ബൈക്കിൽ കറങ്ങിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇവരെ പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ യുവാക്കൾ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ സംശയം തോന്നി ബൈക്ക് പരിശോധിച്ചപ്പോഴാണ് കഞ്ചാവും മയക്കുമരുന്നും കണ്ടെത്തിയത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പിന്നീടുള്ള വിശദപരിശോധനയിലാണ് 20.5 മില്ലിഗ്രാം എംഡിഎംഎയും പിടികൂടിയത്.
കണ്ണനല്ലൂർ പോലീസ് ഇൻസ്‌പെക്ടർ യു പി വിപിന്‍കുമാര്‍, എസ് ഐ സജീവ്, എഎസ്ഐ സതീഷ്, സിപിഒ ചന്തു, സിറ്റി ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് യുവാക്കളെ പിടികൂടിയത്. കേസ് എടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Drug case | ബസ് യാത്രയ്ക്കിടെ ലഹരിഗുളികകളുമായി യുവാവും യുവതിയും പിടിയിൽവയനാട് :മീനങ്ങാടിയില്‍ ലഹരിഗുളികകളുമായി (Drug ) യുവാവിനെയും യുവതിയെയും പിടിയില്‍.മുട്ടില്‍ സുന്ദരിമുക്ക് കൊട്ടാരത്തില്‍ മുഹമ്മദ് ഷാഫി (35), മുട്ടില്‍ കൊളവയല്‍ കാവിലപ്പറമ്പില്‍ എച്ച്. സാജിത (42) എന്നിവരാണ് പിടിയിലായത്.
സുല്‍ത്താന്‍ബത്തേരിയില്‍നിന്ന് കല്പറ്റയിലേക്ക് വരുകയായിരുന്ന സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് മാരക ലഹരിഗുളികകളുടെ അഞ്ച് സ്ട്രിപ്പുകള്‍ കണ്ടെത്തി.
ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ പോലീസ് സേനാംഗങ്ങളും മീനങ്ങാടി പോലീസും ചേര്‍ന്നുനടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ്. നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Spirit Seized | മീൻവണ്ടിയിൽ ഒളിപ്പിച്ച് കടത്തിയത് 1050 ലിറ്റർ സ്പിരിറ്റ്; രണ്ട് പേർ അറസ്റ്റിൽ പാലക്കാട് (Palakkad) ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. വ്യാജ കള്ള് നിർമ്മിക്കാൻ മീൻവണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ 1050 ലിറ്റർ സ്പിരിറ്റ് എക്സൈസ് ഇൻറലിജൻസ് പിടികൂടി. മാംഗ്ലൂരിൽ നിന്നും ചിറ്റൂരിലേക്ക് കടത്തിയ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. കേസിൽ ഇരിങ്ങാലക്കുട സ്വദേശി ഷബീബ്, നെടുമ്പാശ്ശേരി സ്വദേശി വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ സി. സെന്തിൽകുമാറിൻ്റെ നേതൃത്വത്തിൽ ചിറ്റൂർ അഞ്ചാം മൈലിൽ നിന്നുമാണ് സ്പിരിറ്റുമായെത്തിയ വാഹനം പിടികൂടിയത്. 35 ലിറ്റർ സ്പിരിറ്റ് അടങ്ങിയ 30 കന്നാസുകളാണ് വാഹനത്തിലുണ്ടായിരുന്നത്. അഴുകിയ മീൻ പെട്ടികൾക്കടിയിലാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്.
ഏത് തെങ്ങിൻ തോപ്പിലേക്കാണ് കൊണ്ടുവന്നതെന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് വ്യക്തമാക്കി. ഇൻസ്പെക്ടർ സി ശെന്തിൽകുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ എ കെ സുമേഷ്, ജയരാജ്, അജിത്, പി. ഷാജി, രാജ് മോഹൻ, എം എസ് മിനു, ഡ്രൈവർ ജയപ്രകാശ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.