കോഴിക്കോട്: കഞ്ചാവ് കേസിൽ (Cannabis Case) ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ സ്ത്രീ കഞ്ചാവുമായി പിടിയിൽ (Arrest). ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും കഞ്ചാവ് കേസിൽ പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ എക്സൈസ് (Excise) സംഘത്തിന്റെ പിടിയിലായത്. കുന്ദമംഗലം എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 3.1 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ കമറൂന്നീസയെ എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് ഇവർ പിടിയിലായത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ഹരീഷ് പി കെ, ഗ്രേഡ് പി ഒ മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അഖിൽ,നിഷാന്ത്, അർജുൻ വൈശാഖ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ. എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവർ പങ്കാളികളായി.
Also read-
Ambalamukku Murder | രാജേന്ദ്രൻ കൊടും ക്രിമിനൽ; തമിഴ്‌നാട്ടിൽ നാല് കൊലപാതക കേസുകളിൽ പ്രതി Kuthiravattam Hospital | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ(Kuthiravattam Mental Health Centre) അന്തേവാസിയായ യുവതിയുടെ മരണം കൊലപാതകമെന്ന്(Murder) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്(Postmortem Report). കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരെയും ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് എസിപി കെ സുദര്‍ശനന്‍ പറഞ്ഞു.
അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായ ബുധനാഴ്ച വൈകിട്ടുതന്നെ മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാത്രിയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട്(30) അന്തേവാസിയുമായി കിടക്കുന്ന കട്ടിലുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. എന്നാല്‍ ഇവരെ ഉടന്‍ തന്നെ വേറെ സെല്ലിലേക്ക് മാറ്റിയെന്ന് സൂപ്രണ്ട് പറയുന്നു.
Also Read-Kuthiravattam Hospital| കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി മരിച്ച നിലയിൽവ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ അടികിട്ടിയതിനെ തുടര്‍ന്നുണ്ടായ വലിയ മുഴയുണ്ടായിരുന്നു. ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്. കൈയില്‍ സ്ത്രീയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അടിയുണ്ടാക്കിയ പത്തൊമ്പതുവയസ്സുകാരിയുടെ മൂക്കില്‍നിന്ന് ചോര വന്നപ്പോള്‍ ഡോക്ടറെത്തി അവരെമാത്രമാണ് പരിശോധിച്ചിരുന്നത്. ജിയറാം ജിലോട്ടിനെ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ജനുവരി 28-നാണ് ജിയറാം കുതിരവട്ടത്ത് എത്തുന്നത്.
Also Read-Ambalamukku Murder | ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനയെത്തി; കഴുത്തറത്ത ശേഷം വിനീത പിടഞ്ഞുവീഴുന്നത് നോക്കിയിരുന്നു19 കാരിയാണ് കേസിലെ പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച ഉണ്ടായേക്കുമെന്ന് മെഡിക്കല്‍ കോളേജ് എ.സി.പി കെ.സുദര്‍ശനന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.