നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized | തമിഴ്നാട്ടിൽ നിന്നും കാറിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

  Drug Seized | തമിഴ്നാട്ടിൽ നിന്നും കാറിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

  ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കമ്പംമെട്ട് ചെക്‌പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നും കാറിൽ ലഹരി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കമ്പംമെട്ടിൽ പിടിയിൽ. കലൂർ സ്വദേശി ജെറിൻ പീറ്ററാണ് പിടിയിലായത്. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കമ്പംമെട്ട് ചെക്‌പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് കണ്ടെത്തി.

   ആഘോഷങ്ങളുടെ ഭാഗമായി അന്യ സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസും എക്‌സൈസും വാഹന പരിശോധനയടക്കം കർശനമാക്കിയിരിക്കുകയാണ്.

   Drug Seized | മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായ നിയമ വിദ്യാർഥിയുടെ വീട്ടിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്

   കൊച്ചി: എറണാകുളത്ത് മയക്കുമരുന്ന് കടത്തു കേസിൽ അറസ്റ്റിലായ നിയമവിദ്യാർഥി മുഹമ്മദ് അസ്ലമിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ എംഡിഎംഎയും(MDMA) പിടികൂടി.

   തൃക്കാക്കര പോലീസ് (Police) ആണ് കാക്കനാട്ടെ വീട്ടിൽ നിന്നും എം ഡി എം എ പിടിച്ചെടുത്തത്. 11 ഗ്രാം എംഡിഎംഎ ആണ് വീട്ടിൽ ഉണ്ടായിരുന്നത്.

   എറണാകുളത്ത് കോടികള്‍ വിലമതിക്കുന്ന ഹാഷിഷുമായി മുഹമ്മദ് അസ്ലം  തിങ്കളാഴ്ചയാണ് പിടിയിലായത്.അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ്സില്‍ നടത്തിയ പരിശോധനക്കിടെ ആയിരുന്നു ഇത്.

   Also read- viral video | ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപണം; ​തലകീഴായി കെട്ടിത്തൂക്കി മത്സ്യത്തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ചു

   ഹാഷിഷ് വാങ്ങാനായി ഇടപ്പളളിയില്‍ എത്തിയ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരുവില്‍ നിന്ന് എത്തിയ ടൂറിസ്റ്റ് ബസ്സില്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തിയത്.

   പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയത്.  വിശാഖപട്ടണത്ത് നിന്ന് എത്തിച്ച രണ്ട് കിലോ ഹാഷിഷ് ഇടപ്പളളിയിലുളള ആള്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് പിടിയിലായ മുഹമ്മദ് അസ്ലം പോലീസിന് മൊഴി നല്‍കി.

   Also read- Child Abuse| ബന്ധുവായ മൂന്നു വയസ്സുകാരിയെ അറുപതുകാരൻ പീഡിപ്പിച്ചു;വിവരം മറച്ചുവെക്കാൻ ശ്രമിച്ച് കുടുംബം

   ഇതോടെ ഹാഷിഷ് വാങ്ങാനായി ‌ എത്തിയ തൃശൂർ സ്വദേശി സ്പ്രിന്റിനെ പോലീസ് കയ്യോടെ പിടികൂടി.നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ മുഹമ്മദ് അസ്ലം ലഹരി സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കള്‍ വ്യാപകമായി കൊച്ചിയിലെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

   Murder |പുലര്‍ച്ചെ യുവതി കാമുകനെ കാണാനിറങ്ങി; പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കാമുകനെ കുത്തിക്കൊലപ്പെടുത്തി

   പുലര്‍ച്ചെ കാമുകനെ കാണാനിറങ്ങിയ ഭാര്യയെ(wife) പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ്(husband) കാമുകനെ(lover) കുത്തിക്കൊന്നു. ഡല്‍ഹി സ്വദേശിയായ യോഗേഷ് കുമാറാണ് രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ വിശ്വകര്‍മ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം നടന്നത്.

   Also Read- വീട്ടമ്മയെ വെട്ടി കുഞ്ഞിനെ തട്ടിയെടുത്തു; അയല്‍വാസിയായ യുവാവിനെ സാഹസികമായി പിടികൂടി

   ഭര്‍ത്താവുമായി ജയ്പുരില്‍ താമസിക്കുന്ന യുവതിയുമായി യോഗേഷ് പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കാമുകിയെ കാണാന്‍ വേണ്ടിയാണ് യോഗേഷ് ഡല്‍ഹിയില്‍നിന്ന് ജയ്പൂരിലെത്തിയത്. തുടര്‍ന്ന് കാമുകിയെ വീടിന് പുറത്തേക്ക് വിളിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
   Published by:Naveen
   First published:
   )}