• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest| ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ 11 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ

Arrest| ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ മുങ്ങിയ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ 11 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ

അസമിൽ രണ്ടാം ഭാര്യയ്ക്ക് ഒപ്പം കഴിഞ്ഞുവരവെയാണ് അറസ്റ്റിലായത്. സൈനിക പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലെ വിവരങ്ങൾ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

arrest

arrest

 • Last Updated :
 • Share this:
  മംഗളൂരു: ഭാര്യയെയും രണ്ടു പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ വിചാരണ തടവിൽ കഴിയുന്നതിനിടെ മുങ്ങിയ മുൻ വായുസേന ഉദ്യോഗസ്ഥനെ (Former Air Force Officer) കർണാടക പൊലീസ് (Karnataka Police) അസമിൽ നിന്ന് 11 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. ധരം സിങ് യാദവാണ് (54) (Dharam Singh Yadav) രണ്ടാം ഭാര്യക്കും മക്കൾക്കും ഒപ്പം കഴിയുന്നതിനിടെ അറസ്റ്റിലായത്.

  ഹരിയാന സ്വദേശിയാണ് യാദവ്. 1987ലാണ് ഇന്ത്യൻ എയർ ഫോഴ്സിൽ ചേർന്നത്. 1997ൽ വിരമിച്ചു. ഡൽഹി സ്വദേശിനി അനുവായിരുന്നു ഭാര്യ. ആ ബന്ധത്തിൽ പതിനാലും എട്ടും പ്രായക്കാരായ പെൺമക്കളുമുണ്ടായിരുന്നു. വിരമിച്ച ശേഷം ബെംഗളൂരു വിദ്യാരണ്യപുരത്ത് വീടുവാങ്ങി കുടുംബസമേതം താമസമാക്കി. സ്വകാര്യ കമ്പനിയിൽ പർചേസ് വിഭാഗത്തിൽ ജോലിയിൽ ചേർന്നു.

  ഇതിനിടെ, അവിവാഹിതൻ എന്ന് പരിചയപ്പെടുത്തി വിവാഹ പോർട്ടലിൽ വധുവിനെ തേടി. അസം സ്വദേശിയായ വനിത ഇതു കണ്ട് വിവാഹ സന്നദ്ധത അറിയിച്ചു. ആ ബന്ധത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഭാര്യയും മക്കളുമായിരുന്നു പ്രധാന തടസം. 2008ൽ ഒരു രാത്രി മൂന്നുപേരേയും മരമുട്ടിയിൽ അടിച്ചുകൊന്നു. ഭാര്യയുടെ ആഭരണങ്ങൾ അഴിച്ചെടുത്ത ശേഷം വീട്ടിൽ കവർച്ചയുടെ സാഹചര്യങ്ങൾ സൃഷ്ടിച്ചു.

  കവർച്ചക്കിരയായ വീടും ഭാര്യയും മക്കളും നഷ്ടപ്പെട്ട യാദവും നാടിന്റെ നൊമ്പരമായെന്ന നിലയിലായിരുന്നു വാർത്തകൾ. എങ്കിലും സംശയം തോന്നിയ പൊലീസ് മുൻ സൈനിക ഉദ്യോഗസ്ഥനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ് തന്ത്രത്തിന് മുന്നിൽ പ്രതിക്ക് അടി പതറി. കുറ്റം ഏറ്റുപറഞ്ഞു.

  ജയിൽവാസം 14 മാസം പിന്നിടുന്നതിനിടെ വൃക്കരോഗം ഉണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിന്ന് ഇറങ്ങുംമുമ്പേ ഇയാൾ മുളകുപൊടി കൈയിൽ കരുതിയിരുന്നു. യൂറോളജി വിഭാഗത്തിൽ നടന്ന പരിശോധനയിൽ ചികിത്സക്കൊപ്പം നന്നായി വെള്ളം കുടിക്കാനും അല്പം നടക്കാനും ഡോക്ടർമാർ നിർദേശിച്ചു. പൊലീസ് കാവലിൽ ആശുപത്രി വരാന്തയിലൂടെ നടക്കുന്നതിനിടെ പരിസരത്ത് ആരും ഇല്ലെന്ന് കണ്ടതോടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് യാദവ് ഓടി രക്ഷപ്പെടുകയായിരുന്നു.

  Also Read- Arrest| അവിഹിത ഗർഭം പുറത്തറിയാതിരിക്കാൻ നവജാത ശിശുവിനെ കൊന്ന് മൃതദേഹം ഫ്ളഷ് ടാങ്കിൽ ഉപേക്ഷിച്ചു; 23കാരിയായ അമ്മ അറസ്റ്റിൽ

  ഡൽഹിയിലെത്തിയെങ്കിലും ഭാര്യയുടെ ബന്ധുക്കളെ ഭയന്ന് അവിടെ നിന്ന് അസമിലേക്ക് രക്ഷപ്പെട്ടു. അവിടെ മദ്യശാലയിൽ ജോലിക്ക് കയറി. പോർട്ടൽ‌ വഴി വിവാഹ സന്നദ്ധയായ സ്ത്രീയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലും രണ്ടു മക്കൾ ജനിച്ചു. ഇതിനിടെ, മുങ്ങിയ പ്രതികളെ കണ്ടെത്താൻ കർണാടക പൊലീസ് ആരംഭിച്ച അന്വേഷണത്തിൽ യാദവും ഉൾപെട്ടു. ബെംഗളൂരു സൗത്ത് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ഹരീഷ് പാണ്ഡെ നിയോഗിച്ച അന്വേഷണ സംഘത്തിലെ യുവ പൊലീസുകാർ ആദ്യം പരതിയത് സൈനിക പെൻഷൻ വാങ്ങുന്നവരുടെ പട്ടികയാണ്. ഈ പട്ടികയിൽ നിന്നാണ് യാദവിനെ കണ്ടെത്തിയത്.
  ഹരിയാനയിൽ എത്തിയ അന്വേഷണ സംഘം ആ നാട്ടുകാർ നൽകിയ വിവരങ്ങൾക്ക് പിന്നാലെ അസമിലെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
  Published by:Rajesh V
  First published: