നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • രാത്രി വീട്ടുമുറ്റത്ത് നിന്ന യുവാവിന് പോലീസ് മർദനം; മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കി

  രാത്രി വീട്ടുമുറ്റത്ത് നിന്ന യുവാവിന് പോലീസ് മർദനം; മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കി

  സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും ,പരാതി നൽകിയിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തൃശ്ശൂർ: രാത്രി സ്വന്തം വീട്ട് മുറ്റത്ത് കാറ് നിർത്തി പുറത്ത് നിന്ന യുവാവിനെ പോലീസ്( Police) മർദിച്ചതായി പരാതി. വടക്കേക്കാട് എസ്‌.ഐ(SI) ക്ക് എതിരെയാണ് പരാതി.

   ശനിയാഴ്ച രാത്രി ദൂരയാത്ര കഴിഞ്ഞ് കാര്‍ വീട്ടിലേക്ക് കയറ്റിയിട്ട് ഗേറ്റിന് അടുത്ത്  നൽകുകയായിരുന്ന യുവാവിനെ പോലീസ് പെട്രോളിങ് സംഘം ചോദ്യം ചെയ്യുകയും സ്വന്തം വീട് തന്നെയാണെന്ന് യുവാവ് പറഞ്ഞെങ്കിലും പോലീസ് ഇത് വിശ്വസിച്ചില്ല തുടർന്ന്  വണ്ടി പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുകയും ചെയ്തു.

   ശബ്ദം കേട്ട് പുറത്തുവന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വീട്ടുകാരോട്  അസഭ്യവാക്കുകൾ കലർ ചോദ്യങ്ങൾ ചോദിച്ചതായും  തുടർന്ന് വണ്ടി പരിശോധിക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ അഡീഷനല്‍ എസ്‌.ഐ. സന്തോഷ് യുവാവിനെ മർദ്ദിക്കുകായിരുന്നു. സംഭവുമായിസംഭവവുമായി ബന്ധപ്പെട്ട് യുവാവ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും ,പരാതി നൽകിയിട്ടുണ്ട്.

   അതേ സമയം യുവാവിനെ മർദ്ദിച്ചിട്ടില്ലെന്നും വീടിനു പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ കാര്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്‌.ഐയുടെ പ്രതികരണം.

   Theft |നിര്‍ത്തിയിട്ട ടോറസ് ലോറികളില്‍ നിന്ന് ബാറ്ററി മോഷണം; കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാമത്തെ സംഭവം

   മൂന്നാര്‍(Munnar) മേഖലയില്‍ വാഹനത്തില്‍ നിന്നും ബാറ്ററി മോഷണം(battery theft) പതിവാകുന്നു. ഏറ്റവും ഒടുവിലായി ദേശിയപാതയില്‍ ദേവികുളം കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍(Lorry) നിന്നും പതിനാലായിരത്തി അഞ്ഞൂറ് രൂപാ വിലയുള്ള രണ്ട് ബാറ്ററികളാണ് മോഷണം പോയത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയിരിക്കുന്നത്.

   രാത്രി കാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം പതിവാകുകയും ബാറ്ററി മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേവികുളത്ത് വീണ്ടും ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ കൂടി കളവു പോയത്.

   രാവിലെ വണ്ടിയെടുക്കാന്‍ എത്തിയ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടാകാതെ വരികയും തുടര്‍ന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. ഒരു ബാറ്ററിക്ക് പതിനാലായിരത്തി അഞ്ഞൂറ് രൂപാ വില വരുമെന്നും പോലീസില്‍ പരാതി നല്‍കിയതായും വാഹനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

   കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്. രാത്രികാലത്ത് നിര്‍ത്തിയിടുന്ന ലോറികളിലാണ് ഏറെയും മോഷണം നടന്നിട്ടുള്ളത്. ബാറ്ററി മോഷണം തുടര്‍ക്കഥയായതോടെ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബാറ്ററി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജ്ജിത ഇടപെടല്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

   പോത്തൻകോട് അച്ഛനും മകൾക്കുമെതിരായ ഗുണ്ടാ ആക്രമണം; പ്രതികൾ ഒളിവിൽ കഴിഞ്ഞത് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ 

   പോത്തൻകോട് (Pothencode)  അച്ഛനേയും മകളെയും അക്രമിച്ച ഗുണ്ടാ സംഘത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ആഷിഖ്, ഫൈസൽ, നൗഫൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  തിരുവനന്തപുരം-കൊല്ലം പോലീസിന്റെ സംയുക്ത ഓപ്പറേഷനിലൂടെയായിരുന്നു അറസ്റ്റ്. അർദ്ധരാത്രിയോടെ കരുനാഗപ്പള്ളി സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

   Also Read- Goons Arrested| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

   അണ്ടൂർക്കോണം സ്വദേശികളായ ഫൈസൽ, ആഷിഖ്, നൗഫൽ എന്നിവരടങ്ങുന്ന മൂന്നംഘ സംഘത്തെയാണ് പിടികൂടിയത്. ഇവർക്ക് കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയാൻ സഹായം ചെയ്ത റിയാസിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്. ഷാനാണ് പിടിയിലാകാൻ ഉള്ളത്. ഇയാൾ ഒളിവിലാണ്.

   Also Read- Attack on police | കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു; പൊലീസ് ജീപ്പിന് തീവെച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

   കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30യായിരുന്നു സംഭവം. കാറിൽ വരികയായിരുന്ന വെഞ്ഞാറമൂട് സ്വദേശി ഷെയ്ക് മുഹമ്മദ് ഷാ, മകൾ പ്ലസ്ടു വിദ്യാർഥിനി എന്നിവരെയാണ് കാറിലെത്തിയ ഗുണ്ടാസംഘം പ്രകോപനമില്ലാതെ ആക്രമിച്ചത്. ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ ജോലി സ്ഥലത്തുവിട്ട് പിതാവും മകളും വീട്ടിലേക്കു മടങ്ങുകയായിരുന്നു. പോത്തൻകോട് ജംക്‌ഷനു സമീപം ‍ഗതാഗതക്കുരുക്കിൽ സംഘത്തിന്റെ കാർ മുന്നോട്ട് എടുക്കാൻ ‍കഴിയാത്തതിനെ ചൊല്ലിയായിരുന്നു ആക്രമണം.

   Also Read- Goons Attack | തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; രണ്ടു പേര്‍ക്ക് കുത്തേറ്റു

   കാർ കുറുകെയിട്ടു തടഞ്ഞശേഷം അസഭ്യം പറ‍ഞ്ഞു പാഞ്ഞെത്തുകയും കാറിനുള്ളിലിരുന്ന മുഹമ്മദ് ഷായെ മർദിക്കുകയുയും ചെയ്തു. ഇത് ഫോണിൽ പകർത്താൻ ശ്രമിച്ച മകളെയും ഗുണ്ടാസംഘം മുടിയിൽ കുത്തിപ്പിടിച്ച് മർദിച്ചു.
   ആക്രമണം നടത്തി രണ്ടു മണിക്കൂർ കഴിഞ്ഞ് ഗുണ്ടകൾ പോത്തൻകോടുള്ള ബാറിലും തല്ലുണ്ടാക്കിയിരുന്നു. സ്വർണ്ണവ്യാപാരിയെ അക്രമിച്ച കേസിലുൾപ്പടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അറസ്റ്റിലായ ഫൈസൽ. സംഭവ സ്ഥലത്ത് പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

   Also Read-Attack on police | കിഴക്കമ്പലത്ത് സിഐ ഉള്‍പ്പെടെ 5 പൊലീസുകാര്‍ക്ക് പരിക്ക്;നൂറിലേറെ അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍
   Published by:Jayashankar AV
   First published: