സിദ്ധിഖിനെ കൊലപ്പെടുത്തിയത് ബി.ജെ.പി അനുഭാവമുള്ളവരെന്ന് പൊലീസ്

News18 Malayalam
Updated: August 6, 2018, 9:31 PM IST
സിദ്ധിഖിനെ കൊലപ്പെടുത്തിയത് ബി.ജെ.പി അനുഭാവമുള്ളവരെന്ന് പൊലീസ്
  • Share this:
കാസർകോട്: ഉപ്പളയിൽ സിപിഎം പ്രവർത്തകൻ അബുബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയവർ ബി ജെ പി അനുഭാവികളാണെന്ന് പൊലീസ്. സിദ്ധിഖിനെ കൊലപ്പെടുത്തുമ്പോൾ പ്രതികളിലൊരാൾ മദ്യപിച്ചിരുന്നു. കൊലക്ക് പിന്നിൽ രാഷ്ട്രീയ കാരണം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഉപ്പളയിൽ സിപിഎം പ്രവർത്തകൻ അബുബക്കർ സിദ്ദിഖിനെ ഇന്നലെ രാത്രിയാണ് കുത്തിക്കൊന്നത്.

കേസിൽ സോങ്കാൾ സ്വദേശികളായ അച്ചു എന്ന അശ്വതും, കാർത്തിക്കും അറസ്റ്റിലായി. ഇവർ ബിജെപി അനുഭാവികളാണ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. മദ്യലഹരിയിലായിരുന്ന കാർത്തിക് സിദ്ധിഖുമായി വഴക്കുണ്ടാക്കി. തുടർന്ന് അശ്വത്തിനെയും കൂട്ടിയെത്തിയ കാർത്തിക് അബുബക്കർ സിദ്ദിഖിനെ കുത്തി വീഴ്ത്തുകയായിരുന്നു. കൊലക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

കൊലക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. കേസിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബി ജെ പി-ആർ എസ് എസ് സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കൊലപാതകം ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സി പി എം കാസർകോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും ആരോപിച്ചു. എന്നാൽ സിപിഎമ്മിന്റെ ആരോപണം ബിജെപി നിഷേധിച്ചു.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ പോസ്റ്റ്മോട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കാസർകോട് എത്തിച്ചത്. പ്രതിഷേധ സൂചകമായി സി പി എം മഞ്ചേശ്വരത്ത് ഉച്ചക്ക് ശേഷം ഹർത്താൽ ആചരിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍