• HOME
  • »
  • NEWS
  • »
  • crime
  • »
  • കുത്തേറ്റനിലയിൽ കാറിന് മുന്നിലേക്ക് ചാടി യുവതി; അക്രമിയായ യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്

കുത്തേറ്റനിലയിൽ കാറിന് മുന്നിലേക്ക് ചാടി യുവതി; അക്രമിയായ യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് യുവതി കുത്തേറ്റ നിലയിൽ കാറിന് മുന്നിലേക്ക് ചാടിയത്

  • Share this:
കൊച്ചി: കുത്തേറ്റ നിലയിൽ കാറിന് മുന്നിലേക്ക് യുവതി ചാടിയ സംഭവത്തിന് പിന്നാലെ അക്രമിയായ യുവാവിനെ പൊലീസ് സാഹസികമായി കീഴടക്കി. മൂവാറ്റുപുഴ കച്ചേരിത്താഴം കാവുംപടിയിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് യുവതി കുത്തേറ്റ നിലയിൽ കാറിന് മുന്നിലേക്ക് ചാടിയത്. തന്നെ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും, വീട്ടിനുള്ളിൽ ആളുകളുണ്ടെന്നുമാണ് യുവതി കാർ ഡ്രൈവറോട് പറഞ്ഞത്. കാർ ഡ്രൈവർ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തുകയും യുവതിയെ ആശുപത്രിയിലാക്കുകയും ചെയ്തു.

ഇതിനുശേഷം യുവതി പറഞ്ഞ വീട്ടിൽ പൊലീസ് സംഘമെത്തിയപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കി കത്തിയുമായി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. സ്വയം കുത്തുമെന്ന് ഭീഷണിമുഴക്കിയ യുവാവിനെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. ഈ വീട്ടിൽ ആൾതാമസമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Also Read- വ്യക്തിവൈരാഗ്യം; പാലക്കാട് സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു

കാവുംപടിയ്ക്ക് സമീപമുള്ള വിജനമായ സ്ഥലത്തെ വീട്ടിൽവച്ചാണ് യുവതിക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസിനെതിർവശത്തെ വീട്ടിലാണ് സംഭവം നടന്നത്. എന്നാൽ യുവതിയെ ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തിന്റെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Published by:Anuraj GR
First published: