• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ല; എസ്ഐക്കെതിരെ പരാതിയുമായി 19കാരന്‍


Updated: May 14, 2018, 4:17 PM IST
നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ല; എസ്ഐക്കെതിരെ പരാതിയുമായി 19കാരന്‍

Updated: May 14, 2018, 4:17 PM IST
തിരുവനന്തപുരം: ബൈക്ക് മോഷണം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത യുവാവിനെയും എസ്.ഐ മൂന്നാം മുറയ്ക്കു വിധേയമാക്കിയെന്നു പരാതി. ചവറ എസ്.ഐയായി വിരമിച്ച വിജയരാജിന്റെ ചെറുമകന്‍ സൂരജിനോടാണ് പേരൂര്‍ക്കട എസ്.ഐ സമ്പത്ത് പരാക്രമം കാട്ടിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

നിരപരാധിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും എസ്.ഐ കേട്ടില്ല. ബൂട്ടിട്ട് നടുവിന് ചവിട്ടി താഴെയിട്ടു. ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ പൈപ്പ് വലിച്ചൂരിയെടുത്ത് കാലുകളിലും കൈകളിലും തുരുതുരാ അടിച്ചു. കുനിച്ചുനിറുത്തി, തയ്യല്‍ മെഷിനീലുണ്ടായിരുന്ന കത്രികയുടെ അടിവശംകൊണ്ട് നടുവിന് കുത്തി. തളര്‍ന്നു വീണപ്പോള്‍ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിയെന്നും മോഷ്ടാവെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത 19കാരന്‍ പറയുന്നു.

വരാപ്പുഴയിലേതിന് സമാനമായ ക്രൂരമര്‍ദ്ദനം മേയ് അഞ്ചിനാണ് തലസ്ഥാനത്ത് അരങ്ങേറിയത്. വീട്ടുകാരെ പോലും അറിയിക്കാതെയാണ് 19കാരനെ രണ്ടുദിവസം എസ്.ഐ ലോക്കപ്പിലിട്ടു മര്‍ദ്ദിച്ചത്.
Loading...
നേമം സ്വദേശിയായ സൂരജ്, മേയ് അഞ്ചിന് രാവിലെ 10.45നാണ് സുഹൃത്ത് നിഖിലുമൊത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ മിഥുനെ കാണാന്‍ കരകുളത്തെ ഏണിക്കരയിലെത്തിയത്. മിഥുന്റെ രണ്ട് സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. പതിനൊന്നരയോടെ എസ്.ഐ സമ്പത്തും സംഘവും വീട്ടിലേക്ക് ഇരച്ചുകയറി അഞ്ചുപേരെയും മുറിയിലടച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.

ആരാടാ മിഥുന്‍ എന്ന് ചോദിച്ച് അടി തുടങ്ങി. അവശരായി വീണപ്പോള്‍ എല്ലാവരെയും വലിച്ചിഴച്ച് ജീപ്പിലിട്ട് കൊണ്ടുപോയി ലോക്കപ്പിലടച്ചു. വീട്ടുകാരെ അറിയിക്കണമെന്ന് പറഞ്ഞിട്ടും കേട്ടില്ല. കൂട്ടത്തിലൊരാളുടെ പോക്കറ്റിലെ പണമെടുത്ത് ഭക്ഷണം വാങ്ങിനല്‍കി. രാത്രി സൂരജിന്റെ വീട്ടുകാര്‍ എത്തിയെങ്കിലും സ്റ്റേഷനകത്ത് കയറ്റിയില്ല. സൂരജ് കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചതുമില്ല.


അയല്‍വാസി ശിവജിത്തിന്റെ ബൈക്ക് മിഥുന്‍ ഏതാനും ദിവസം മുന്‍പ് വാങ്ങിയിരുന്നു. അപകടത്തില്‍ ബൈക്കിന് കേടുപാടുണ്ടായതിനാല്‍ സമയത്ത് തിരിച്ചുനല്‍കാനായില്ല. ബൈക്ക് വാങ്ങി നല്‍കണമെന്ന് ശിവജിത്തിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് പൊലീസെത്തിയത്. പൊലീസിന് ശിവജിത്താണ് മിഥുന്റെ വീട് കാട്ടിക്കൊടുത്തത്. പിന്നീട് ശിവജിത്തിന്റെ വീട്ടുകാര്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല. സൂരജിനെയും മറ്റൊരു സുഹൃത്തിനെയും അറിയില്ലെന്ന് തറപ്പിച്ച് പറഞ്ഞപ്പോഴാണ് ഇവരെ വിട്ടത്. മറ്റുള്ളവര്‍ക്കെതിരെ ഐ.പി.സി 406, 420 പ്രകാരം വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു.

സൂരജിന് ഒരു വയസുള്ളപ്പോള്‍ അച്ഛന്‍ രാജീവ് കാറപകടത്തില്‍ മരിച്ചു. അമ്മ മറ്റൊരു വിവാഹം കഴിച്ചു. സൂരജിനെ അമ്മൂമ്മയാണ് വളര്‍ത്തിയത്. അതേസമയം കസ്റ്റഡിയില്‍ എടുത്ത അഞ്ചു പേരില്‍ രണ്ടു പേരെ നിരപരാധിയെന്നു കണ്ട് വിട്ടയച്ചെന്നും പരാതിയില്‍ സൂരജിന്റെ മൊഴിയെടുക്കുമെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. സ്റ്റുവര്‍ട്ട് കീലര്‍ അറിയിച്ചു.
First published: May 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...