• HOME
  • »
  • NEWS
  • »
  • crime
  • »
  • അന്തര്‍ സംസ്ഥാന മൊബൈല്‍ മോഷണ സംഘം പിടിയില്‍; 490 ഫോണുകള്‍ പിടിച്ചെടുത്തു

അന്തര്‍ സംസ്ഥാന മൊബൈല്‍ മോഷണ സംഘം പിടിയില്‍; 490 ഫോണുകള്‍ പിടിച്ചെടുത്തു

മോഷ്ടിക്കപ്പെട്ട 490 മൊബൈല്‍ ഫോണുകളും 9.5 കിലോ കഞ്ചാവും 174 മദ്യക്കുപ്പികളും രണ്ടു വാളുകളും പിടികൂടിയിട്ടുണ്ട്.

  • Last Updated :
  • Share this:
    മുംബൈ: അന്തര്‍ സംസ്ഥാന മൊബൈല്‍ മോഷണ സംഘം പിടിയില്‍. 74.78 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മോഷ്ടിക്കപ്പെട്ട 490 മൊബൈല്‍ ഫോണുകളും കണ്ടെത്തി. കൂടാതെ 9.5 കിലോ കഞ്ചാവും 174 മദ്യക്കുപ്പികളും രണ്ടു വാളുകളും പിടികൂടിയിട്ടുണ്ട്. മെഹബൂബ് ഖാന്‍ എന്നയാള്‍ മോഷ്ടിച്ച ഫോണുകള്‍ കൈകാര്യം ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

    മെഹബൂബ് ഖാന്റെ മഹാരാഷ്ട്ര നഗറിലെ മാന്‍ഖുര്‍ദില്‍ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. ഐഎംഇഐ നമ്പര്‍ മാറ്റാനും മോഷ്ടിച്ചവ പുതുക്കിപ്പണിയാനും സഹായിച്ച ഫയാസ് ഷെയ്ഖ് എന്നയാളും അറസ്റ്റിലായി.

    Also Read-റെയില്‍വേ ട്രാക്കുകളിലിരുന്ന് മയക്കുമരുന്ന് ഉപയോഗം; ഒമ്പതാം ക്ലാസുകാരനടക്കം 5 പേര്‍ പിടിയില്‍

    നഗരത്തിലെ കവര്‍ച്ചക്കാരില്‍ നിന്നും മോഷ്ടാക്കളില്‍ നിന്ന് മോഷ്ടിച്ച സ്മാര്‍ട് ഫോണുകള്‍ വാങ്ങുകയാണ് മെഹബൂബും സംഘവും ചെയ്തിരുന്നത്. മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതിനായി വീടിനോട് ചേര്‍ന്ന് മറ്റൊരു മുറി പ്രതി വാടകയ്‌ക്കെടുത്തിരുന്നു.

    Also Read-Arrest | ഭാര്യയെ കൊല്ലാന്‍ മരുമകൾക്ക് ക്വട്ടേഷൻ; അമ്മായിയച്ഛനും മരുമകളും പിടിയിൽ

    സംഘത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. മോഷണം, വഞ്ചന, എന്‍ഡിപിഎസ് നിയമത്തിലെ മറ്റ് വകുപ്പുകള്‍ എന്നിവയ്ക്ക് പുറമേ ക്രിമിനല്‍ ഗൂഢാലോചന കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് ക്രൈബ്രാഞ്ച് ആക്ടിംഗ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ രവിന്ദ്ര സലുഖെ അറിയിച്ചു.
    Published by:Jayesh Krishnan
    First published: