ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങിൽ പങ്കെടുപ്പിക്കാൻ പരിശീലനം നൽകിയ കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെക്കെതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്.
ഏപ്രിൽ 16, 17 തിയ്യതികളിലായി പാലക്കാട് നടക്കുന്ന മഡ് റെയ്സിങ്ങിനായി ഇന്നലെ കാടാങ്കോട് പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇതിൽ ആറു വയസ്സുകാരനെയും പങ്കെടുപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്. മഡ് റെയ്സിങ്ങ് നടത്താൻ സംഘാടകർക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് സൗത്ത് സിഐ അറിയിച്ചു.
അപകടകരമായ രീതിയിൽ മുതിർന്നവർക്കൊപ്പം ആറുവയസ്സുകാരനെ പരിശീലനത്തിന് വിട്ടതിനാണ് കേസെടുത്തത്. പാലക്കാട് കല്ലിങ്ങലിലെ ഇന്ദിര പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബാണ് മത്സരത്തിൻ്റെ സംഘാടകർ.
Spirit Seized | മീൻവണ്ടിയിൽ ഒളിപ്പിച്ച് കടത്തിയത് 1050 ലിറ്റർ സ്പിരിറ്റ്; രണ്ട് പേർ അറസ്റ്റിൽ
പാലക്കാട് (Palakkad) ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട. വ്യാജ കള്ള് നിർമ്മിക്കാൻ മീൻവണ്ടിയിൽ ഒളിപ്പിച്ച് കടത്തിയ 1050 ലിറ്റർ സ്പിരിറ്റ് എക്സൈസ് ഇൻറലിജൻസ് പിടികൂടി. മാംഗ്ലൂരിൽ നിന്നും ചിറ്റൂരിലേക്ക് കടത്തിയ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. കേസിൽ ഇരിങ്ങാലക്കുട സ്വദേശി ഷബീബ്, നെടുമ്പാശ്ശേരി സ്വദേശി വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ സി. സെന്തിൽകുമാറിൻ്റെ നേതൃത്വത്തിൽ ചിറ്റൂർ അഞ്ചാം മൈലിൽ നിന്നുമാണ് സ്പിരിറ്റുമായെത്തിയ വാഹനം പിടികൂടിയത്. 35 ലിറ്റർ സ്പിരിറ്റ് അടങ്ങിയ 30 കന്നാസുകളാണ് വാഹനത്തിലുണ്ടായിരുന്നത്. അഴുകിയ മീൻ പെട്ടികൾക്കടിയിലാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്.
ഏത് തെങ്ങിൻ തോപ്പിലേക്കാണ് കൊണ്ടുവന്നതെന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് വ്യക്തമാക്കി. ഇൻസ്പെക്ടർ സി ശെന്തിൽകുമാർ, പ്രിവൻ്റീവ് ഓഫീസർമാരായ എ കെ സുമേഷ്, ജയരാജ്, അജിത്, പി. ഷാജി, രാജ് മോഹൻ, എം എസ് മിനു, ഡ്രൈവർ ജയപ്രകാശ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.