HOME /NEWS /Crime / തെരുവു നായ്ക്കളെ വിഷം കൊടുത്തു കൊന്ന് കുഴിച്ചുമൂടി; നാട്ടുകാർക്കെതിരെ കേസെടുത്തു

തെരുവു നായ്ക്കളെ വിഷം കൊടുത്തു കൊന്ന് കുഴിച്ചുമൂടി; നാട്ടുകാർക്കെതിരെ കേസെടുത്തു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പട്ടിയെ വിഷം കൊടുത്ത് കൊന്ന് കുഴിച്ചു മൂടിയതാണെന്ന് മൃഗ സ്നേഹികളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

  • Share this:

    തിരുവനന്തപുരം: തെരുവു നായ്ക്കളെ വിഷം കൊടുത്തു കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയിൽ വട്ടപ്പാറ പൊലീസ് നാട്ടുകാർക്കെതിരെ കേസെടുത്തു. കരകുളത്ത് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് തെരുവു നായ്ക്കളെ നാട്ടുകാർ കുഴിച്ചു മൂടിയത്.

    പട്ടിയെ വിഷം കൊടുത്ത് കൊന്ന് കുഴിച്ചു മൂടിയതാണെന്ന് മൃഗ സ്നേഹികളുടെ പരാതിയിലാണ് അഞ്ചു പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. നായ്ക്കളെ കുഴിച്ചുമൂടിയ അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താനായി പട്ടികളെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി.

    Also Read-Rabies vaccine|പേ വിഷബാധ വാക്സിൻ സുരക്ഷിതമാണോ? ആരോഗ്യ മന്ത്രി വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി

    പോസ്റ്റുമോർട്ടം ഫലം വന്നതിന് ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുളളൂവെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിചേര്‍ത്ത നാട്ടുകാരാണോ പട്ടിയ കൊന്നതെന്ന് വ്യക്തമാകാൻ അന്വേഷണം നടത്തുകയാണെന്നും പൊലിസ് പറഞ്ഞു.

    First published:

    Tags: Stray dog, Stray dogs killed, Thiruvananthapuram