ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ചു; യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരേ കേസ്
ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ചു; യൂട്യൂബര്‍ സൂരജ് പാലാക്കാരനെതിരേ കേസ്
സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇയാള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.
Last Updated :
Share this:
കൊച്ചി: ക്രൈം നന്ദകുമറിനെതിരെ പരാതിക്കാരിയായ യുവതിയെ അപമാനിച്ചതിന് യൂട്യൂബ് ചാനല്‍ അവതാരകനെതിരേ പൊലീസ് കേസെടുത്തു. യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് പാലാക്കാരന് എന്ന സൂരജ് വി. സുകുമാറിനെതിരേ എറണാകുളം സൗത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ക്രൈം ഓണ്‍ലൈന്‍ മേധാവിയായ ടിപി നന്ദകുമാറിനെതിരെ പരാതി നല്കിയ അടിമാലി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇയാള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.
ടി.പി. നന്ദകുമാറിനെതിരേ പരാതി നല്കിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.
അതേ സമയം അശ്ലീല വീഡിയോ നിര്‍മിക്കണമെന്നാവശ്യപ്പെട്ടെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ചൊവ്വാഴ്ച കോടതി തള്ളി. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ഓഫീസില്‍വെച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതി. വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ നിര്‍ബന്ധിച്ചെന്ന പരാതിയിലാണ് ക്രൈം വാരികയുടെ ഉടമസ്ഥനായ നന്ദകുമാര്‍ അറസ്റ്റിലായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.