കൽപ്പറ്റ: വയനാട്ടിൽ ഡാമിൽ ചാടി രക്ഷപെടാൻ ശ്രമിച്ച പീഡന കേസ് പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടി. പീഡന കേസിൽ പ്രതിയായ തിരൂർ കൊടിയച്ചൻ വീട്ടിൽ നഹീം(28)നെയാണ് അമ്പലവയൽ എസ് ഐ. വേണുഗോപാലും നാട്ടുകാരും ചേർന്ന് പിടികൂടിയത്.
പീഡനകേസിൽ പ്രതിയായ ഇയാൾ അമ്പലവയൽ കാരാപ്പുഴ ഡാമിനോട് ചേർന്ന നെല്ലറച്ചാലിലെ റിസോർട്ടിൽ അഞ്ച് ദിവസമായി ഒളിവിൽ കഴിക്കുകയായിരുന്നു. തിരൂർ സി.ഐ ഹർഷദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.
എന്നാൽ പോലീസിനെ കണ്ടതോടെ ഇറങ്ങിയോടിയ പ്രതി സമീപത്തു തന്നെയുള്ള കാരാപ്പുഴ ഡാം റിസർവേയറിലേക്ക് ചാടുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.