ഇന്റർഫേസ് /വാർത്ത /Crime / കാറിൽ ഫുൾ ടാങ്ക് ഡീസൽ നിറച്ചശേഷം പണം നൽകാതെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി

കാറിൽ ഫുൾ ടാങ്ക് ഡീസൽ നിറച്ചശേഷം പണം നൽകാതെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി

News18 Malayalam

News18 Malayalam

പെട്രോൾ പമ്പുകളിൽ നിന്നും വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ  വാഹനം  ഓടിച്ച് രക്ഷപ്പെടുകയാണ് ധവൽസിങ് ജഡേജ എന്ന പ്രതി ചെയ്യാറുള്ളത് എന്ന് പോലീസ് വ്യക്തമാക്കി.

  • Share this:

പെട്രോൾ പമ്പുകളിൽ നിന്നും കാറിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ കടന്നു കളഞ്ഞ യുവാവിനെ ഗുജറാത്തിലെ ഭിലാദ് പോലീസ് അറസ്റ്റ് ചെയ്തു. വൽസാദ് ജില്ലയിലെ പെട്രോൾ പമ്പിൽ നിന്നും കാറിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ രക്ഷപ്പെട്ട പ്രതിയെയാണ് ഭിലാദ് പോലീസ് അറസ്റ്റ് ചെയ്തത്. പെട്രോൾ പമ്പിന്റെ ഉടമ പരാതി നൽകിയതിനെ തുടർന്ന് ഭിലാദ് പോലീസ് കേസ് അന്വേഷിക്കുകയും പ്രതിയെ പിടി കൂടുകയുമായിരുന്നു

പെട്രോൾ പമ്പുകളിൽ നിന്നും വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ  വാഹനം  ഓടിച്ച് രക്ഷപ്പെടുകയാണ് ധവൽസിങ് ജഡേജ എന്ന പ്രതി ചെയ്യാറുള്ളത് എന്ന് പോലീസ് വ്യക്തമാക്കി. ഇയാൾ ഇതിനു മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.  മഹാരാഷ്ട്രയിലെ പെട്രോൾ പമ്പുകളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. പെട്രോൾ പമ്പ് ഉടമയും പോലീസും പിന്തുടർന്നതിനാൽ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നു കണ്ട് ഇയാൾ ഒളിവിൽ പോയിരുന്നു.

പെട്രോൾ പമ്പിൽ നിന്നും വാഹനത്തിൽ ഇന്ധനം നിറച്ച് പണം നൽകാതെ രക്ഷപ്പെടുന്ന പ്രതിയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. പ്രതിയെ പിടികൂടാൻ ഈ ചിത്രങ്ങൾ ഭിലാദ് പൊലീസിന് വളരെയധികം സഹായകമായി.

പോലീസ് നൽകിയ വിവരമനുസരിച്ച് പ്രതിയായ ധവൽ ജഡേജ സമ്പന്ന കുടുംബത്തിലെ അംഗമാണ്. വൽസാദ് ജില്ലയിലെ ഉമർഗാം താലൂക്കിലെ ഫൻസ ഗ്രാമത്തിലാണ് പ്രതിയുടെ കുടുംബം താമസിക്കുന്നത്. സമ്പന്ന കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും ധവൽ ജഡേജ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും നടത്തുകയായിരുന്നു.

ഗുജറാത്തിലെ വാൽസാദ് ജില്ലയിലൂടെ കടന്നുപോകുന്ന അഹമ്മദാബാദ്-മുംബൈ ദേശീയപാതയിലെ പെട്രോൾ പമ്പുകളാണ് ധവാൽ കൂടുതലും തട്ടിപ്പുകൾ നടത്താൻ തിരഞ്ഞെടുക്കുന്നത്. കാറിൽ പെട്രോൾ നിറയ്ക്കാൻ  പമ്പിലേക്കു കയറുന്നതിനു  മുൻപായി അയാൾ തന്റെ  കാറിന്റെ നമ്പർ പ്ലേറ്റ് തുണി കൊണ്ട് മൂടിയിരിക്കും. പമ്പുകളിൽ നിന്നും  ടാങ്ക് ഫുൾ പെട്രോൾ നിറച്ചശേഷമാണ് പ്രതി പണം നൽകാതെ രക്ഷപ്പെട്ടിരുന്നത്.

ഭിലാദ് പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ പ്രതിയുള്ളത്. പോലീസിന്റെ നിഗമന പ്രകാരം  ഇതുവരെ ഒൻപതിലധികം പെട്രോൾ പമ്പുകളിൽ നിന്നും ടാങ്ക് ഫുൾ ഇന്ധനം നിറച്ചശേഷം പണം നൽകാതെ രക്ഷപ്പെട്ട് കടന്നുകളഞ്ഞിട്ടുണ്ട്. സമ്പന്ന കുടുംബത്തിലെ അംഗമായ ധവാൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട ബിസിനസ്സാണ് ചെയ്തുകൊണ്ടിരുന്നത്. തന്റെ എൻഡവർ കാറിൽ ഫുൾ ടാങ്ക് ഡീസൽ നിറച്ച  ശേഷം പണം നൽകാതെ രക്ഷപ്പെടുന്നത് ഇയാളുടെ പതിവായിരുന്നു.

നന്ദിഗം പെട്രോൾ പമ്പിൽ നിന്നും 59 ലിറ്റർ ഡീസൽ നിറച്ച് പണം നൽകാത്തതിനും ഇയാൾക്കെതിരെ ഭിലാദ് പോലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. പെട്രോൾ പമ്പിലെ സിസിടിവി പരിശോധിച്ചതിലൂടെയാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. ഉമർഗാം താലൂക്കിലെ ഫാൻസയിലെ ധവാൽ ജഡേജയാണെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

First published:

Tags: Buying petrol and diesel, Gujarat, Man arrested, Petrol Pump