തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ലാപ്ടോപ്പ് അടിച്ചുമാറ്റുന്ന കള്ളൻ പോലീസ് പിടിയിൽ. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി ജോജി സർക്കാർ ആണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വികാസ് ഭവനിൽ നിന്ന് ലാപ്ടോപ്പ് അടിച്ചുമാറ്റുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പിടികൂടിയത്. ചോദ്യംചെയ്യലിൽ തിരുവനന്തപുരം ജില്ലയിലെ സർക്കാർ ഓഫീസുകളിൽ നിന്ന് മാത്രമായി 14 ലാപ്ടോപ്പുകൾ മോഷ്ടിച്ചതായി ജോജി മൊഴി നൽകി. എന്നാൽ, ഇതിൽ കൂടുതൽ ലാപ്ടോപ്പുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
പതിമൂന്ന് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട പണം അന്വേഷിച്ച് യുപി സ്വദേശി നടക്കാവിലെത്തി; ഒടുവില്‍ കൈയിലുള്ള പണവും പോയി
പതിമൂന്ന് വർഷം മുൻപ് കോഴിക്കോട് നടക്കാവിൽ നിന്നു കാൽ ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം അന്വേഷിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയ കച്ചവടക്കാരന്റെ 14,000 രൂപ മോഷണം പോയി. നഗരത്തിൽ നിന്ന് നടക്കാവിലേക്കുള്ള ബസ് യാത്രക്കിടയിലാണ് പണം മോഷണം പോയത്. ഉത്തർപ്രദേശ് ലക്നൗ സ്വദേശി സഞ്ജയ് വർമയുടെ പരാതിയിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
തിരുവനന്തപുരത്തെത്തിയ സഞ്ജയ് വര്‍മ ട്രെയിൻമാർഗം രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്നു നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്താൻ റെയിൽവേയിൽ നിന്നും 'ഫാന്റസി' ബസിൽ കയറി. എന്നാൽ വഴിയിൽ ടിക്കറ്റിനു പണം എടുക്കാൻ ബാഗ് തുറന്നപ്പോൾ 14,000 രൂപ കാണാതായി. കണ്ടക്ടറെ അറിയിച്ചതിനെ തുടർന്നു ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കു കയറ്റി.
Also Read- 1500 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ പാക് ബന്ധം; രണ്ട് തിരുവനന്തപുരം സ്വദേശികളും പ്രതിപ്പട്ടികയിൽ
മുഴുവൻ യാത്രക്കാരെയും ബസും പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട പണം ലഭിച്ചില്ല. ഇയാളുടെ പരാതിയിൽ വീണ്ടും മറ്റൊരു കേസും പൊലീസ് എടുത്തിട്ടുണ്ട്. 2010 ൽ സഞ്ജയ് വര്‍മ കച്ചവടവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട നടക്കാവിലുള്ള യുവാവ് 24,000 രൂപ തട്ടിപ്പറിച്ചെന്ന പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ 13 വർഷം പിന്നിട്ടിട്ടും നടപടിയോ മറുപടിയോ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇയാൾ തിരുവനന്തപുരത്തെത്തിയപ്പോൾ കോഴിക്കോട്ടേക്കു വണ്ടി കയറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.