ഇടുക്കി: കൈയ്യില്ലെന്ന് പറഞ്ഞ് ഷർട്ടിനുള്ളിൽ കൈമറച്ച് ഭിക്ഷാടനം നടത്തിവന്നയാളെ പിടികൂടി പൊലീസ്. ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്. തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാൾ ഭിക്ഷാടനത്തിനായി എത്തിയത്.
മറയൂര്‍ ബാബുനഗറില്‍ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്ത് ശരീരിക പരിശോധന നടത്തിയപ്പോഴാണ് ഷർട്ടിനുള്ളിൽ മറച്ചനിലയിൽ ഒരു കൈ കണ്ടെത്തിയത്.
ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹക്കീം മറയൂരില്‍ എത്തിയത്. ഇയാളെ താക്കീത് ചെയ്ത ശേഷം ഉദുമലൈയിലേക്ക് തന്നെ തിരിച്ചയച്ചു .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.