തിരുവനന്തപുരം: മൂത്രമൊഴിക്കാൻ വിലങ്ങഴിച്ചപ്പോൾ ഇറങ്ങിയോടിയ കൊലക്കേസ് പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
Also Read-ഇടുക്കിയിൽ അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി
കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതായിരുന്നു രാജേഷിനെ. മൂത്രമൊഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് അഴിച്ചു കൊടുത്തു. ഈ സമയത്താണ് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഒരു വീടിന്റെ ശുചിമുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു രാജേഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.