കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ നടത്തിയ റേസിങ്ങില്‍ നടക്കാവ് പൊലീസ് മൂന്ന് വിദ്യാർത്ഥികൾക്ക് എതിരെ കേസെടുത്തു. യാത്രയയപ്പ് ദിനത്തിലാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ കാറുകളും ബൈക്കുകളുമായി സ്കൂള്‍ അങ്കണത്തില്‍ എത്തിയതും റേസിങ് നടത്തിയതും. റേസിങ്ങിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തിരുന്നു.
ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നില്ല. അവസാന വര്‍ഷ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളാണ് കാറിലും ബൈക്കിലുമായി ക്യാംപസില്‍ പ്രവേശിച്ചത്. റേസിങ്ങിന്റെയും അപകടത്തിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മോട്ടോര്‍ വാഹനവകുപ്പ് ഇവര്‍ക്കെതിരെ നടപടി എടുത്തു. പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് നടക്കാവ് പോലീസ് സംഭവത്തില്‍ 3 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. കാറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.
നൈറ്റ് പെട്രോളിങ്ങിനിടെ എസ്.ഐയെ കുത്തി; നാലംഗ സംഘത്തിലെ രണ്ടുപേർ പിടിയിൽ
കൊല്ലം: രാത്രികാല പട്രോളിങ്ങിനിടെ പൊലീസ് (Kerala Police) സംഘത്തിനു നേരെ നാല്‍വര്‍ സംഘത്തിന്റെ ആക്രമണം. ഏരൂർ എസ്.ഐക്ക് കുത്തേറ്റു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഏരൂര്‍ ഭാരതീപുരം തൈപ്പറമ്ബില്‍ വീട്ടില്‍ ജെറിന് ജോണ്സണ് (23), ഏരൂര്‍ പുഞ്ചിരിമുക്ക് ഷിജു ഭവനില്‍ ഷൈജു (41) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന പത്തടി വേങ്ങവിള വീട്ടില്‍ നൗഫല്‍ (40), ഏരൂര്‍ കരിമ്ബിന്കോണത്ത് വിപിന്‍ (42) എന്നിവര്‍ ഒളിവിലാണ്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പത്തടി ഭാഗത്ത് വര്‍ക്ക്ഷോപ് കേന്ദ്രീകരിച്ച് മദ്യപാനവും അക്രമവും നടക്കുന്നതായി സമീപവാസികൾ ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. രാത്രികാല പട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എത്തിയത്. പൊലീസ് എത്തിയപ്പോൾ മദ്യപിച്ചുകൊണ്ടിരുന്ന നാലംഗ സംഘം ഒരു പ്രകോപനവും കൂടാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അക്രമി സംഘത്തിലെ ഒരാൾ ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ട് പൊലീസുകാരെ അടിക്കുകയും എസ്.ഐയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. എസ്.ഐയുടെ കൈയ്ക്കാണ് കുത്തേറ്റത്. നെഞ്ചിൽ കുത്താനുള്ള ശ്രമം കൈ കൊണ്ട് തടഞ്ഞപ്പോഴാണ് എസ്. ഐ നിസാറുദ്ദീന്‍ കുത്തേറ്റത്.
തുടര്‍ന്ന് ഏരൂര്‍ സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. അതിനിടെ രണ്ടുപേർ ഓടിരക്ഷപെടുകയായിരുന്നു. ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൈക്ക് കുത്തേറ്റ എസ്.ഐ നിസാറുദ്ദീനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി ഏരൂര്‍ എസ് എച്ച് ഒ ശരത് ലാല്‍ അറിയിച്ചു.
വിവാഹാഭ്യര്‍ഥന നിഷേധിച്ചു; യുവതിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍
കൊല്ലത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ജോലിസ്ഥലത്തെത്തി യുവതിയെ അക്രമിച്ചയാളെ പോലീസ് പിടികൂടി. പൂതക്കുളം നല്ലേറ്റില്‍ ചമ്പാന്‍ചാല്‍ സുജിത് ഭവനില്‍ സുബിന് (28) ആണ് അറസ്റ്റിലായത്. യുവതി ജോലിചെയ്യുന്ന ടെക്സ്റ്റൈല്‍ ഷോപ്പിലെത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്.എസ്.ഐ.മാരായ എസ്.ഷിഹാസ്, എ.എസ്.ഐ. മധുസൂദനന്, എസ്.സി.പി.ഒ. ബുഷ്റമോള്‍, സി.പി.ഒ. ജാസ്മിന് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.