• HOME
  • »
  • NEWS
  • »
  • crime
  • »
  • വീണ്ടും യുഎപിഎ കേസ്; പൊലീസ് നടപടി സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്ന പേരിൽ

വീണ്ടും യുഎപിഎ കേസ്; പൊലീസ് നടപടി സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്ന പേരിൽ

സംഘം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും പൊലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
കണ്ണൂർ പേരാവൂരിൽ ആയുധവുമായി എത്തിയ മാവോയിസ്റ്റുകൾക്കെതിരെ പൊലീസ് കേസെടുത്തു. യുഎപിഎയും ആംസ് ആക്ടും ചുമത്തിയാണ് കേസ്. കഴിഞ്ഞ രണ്ടാം തിയതിയാണ് മാവോയിസ്റ്റുകൾ കോളയാട് ചേക്കേരി കോളനിയിൽ എത്തിയത്.

ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. സ്ത്രീ മാവോയിസ്റ്റ് നേതാവ് സുന്ദരിയാണ് എന്നാണ് പൊലീസിന്റെ അനുമാനം. ഇവർ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തി എന്നും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

Also Read- അച്ഛൻ മതം മാറി; SSLC ബുക്കിൽ മകളുടെ പേരും മതവും അനുവാദമില്ലാതെ തിരുത്തി; കോടതി ഉത്തരവ്

മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പേരാവൂർ പോലീസ് വ്യക്തമാക്കി.

കൊട്ടിയൂർ കേളകം കണ്ണവം കരിക്കോട്ടക്കരി തുടങ്ങിയ പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഉണ്ട്. കഴിഞ്ഞ ഏപ്രിലിൽ ചെവിടിക്കുന്നിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചിരുന്നു.
First published: