• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജനനേന്ദ്രിയം മുറിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവം ലൈംഗിക അതിക്രമത്തിനിടെ?


Updated: January 11, 2019, 10:29 PM IST
ജനനേന്ദ്രിയം മുറിച്ച് റോഡിൽ ഉപേക്ഷിച്ച സംഭവം ലൈംഗിക അതിക്രമത്തിനിടെ?

Updated: January 11, 2019, 10:29 PM IST
കൊച്ചി; ഇതരസംസ്ഥാന തൊഴിലാളിയുടെ ജനനേന്ദ്രി മുറിച്ച് റോഡിൽ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. ലൈംഗിക അതിക്രമത്തിനിടെയായിരിക്കാം ജനനേന്ദ്രിയ മുറിഞ്ഞ് പരിക്കേറ്റതെന്നാണ് പൊലീസ് നിഗമനം. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഇയാൾ സംസാരിച്ചിരുന്നില്ല. തുടക്കത്തിൽ മൂകനാണെന്ന് കരുതിയെങ്കിലും സംസാരശേഷിയുള്ളതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ലൈംഗിക അതിക്രമം പുറത്തറിയാതിരിക്കാൻ ഇയാൾ മൂകനായി അഭിനയിക്കുകയായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംസാരശേഷിയില്ലാത്ത യുവാവിനെ ആക്രമിച്ച് ജനനേന്ദ്രിയ ഛേദിച്ചു എന്ന നിലയിലാണ് തുടക്കത്തിൽ വാർത്തകൾ വന്നത്.

അതേസമയം സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ യുവാവിന്‍റെ മൊഴിയെടുക്കാൻ രണ്ടുതവണ ആശുപത്രിയിലെത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ സാധിച്ചില്ല. വരുംദിവസം തന്നെ യുവാവിന്‍റെ മൊഴിയെടുക്കാമെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. യുവാവിന്‍റെ മൊഴിയെടുക്കുന്നതോടെ സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

എംഎൽഎയുടെ അനന്തരവളുമായി ഒളിച്ചോടിയ യുവാവ് കൊല്ലപ്പെട്ട നിലയിൽ

ജനുവരി മൂന്ന് വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് പരിക്കേറ്റ യുവാവിനെ എറണാകുളം ജനറലാശുപത്രിയിൽ എത്തിക്കുന്നത്. ജനനേന്ദ്രിയം അറ്റുപോയ അവസ്ഥയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മുറിവ് ആഴത്തിലായതിനാൽ ഇയാളുടെ ജനനേന്ദ്രിയത്തിന്‍റെ മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്യേണ്ടിവന്നു.
First published: January 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...