• HOME
  • »
  • NEWS
  • »
  • crime
  • »
  • മൂന്ന് വർഷം മുൻപ് കാണാതായ യുവതിയെയും യുവാവിനെയും കണ്ടെത്താന്‍ 800 അടി കൊക്കയിൽ തിരച്ചിൽ

മൂന്ന് വർഷം മുൻപ് കാണാതായ യുവതിയെയും യുവാവിനെയും കണ്ടെത്താന്‍ 800 അടി കൊക്കയിൽ തിരച്ചിൽ

2020 മേയ് മാസം 18ന് കാണാതായ  പീരുമേട് കച്ചേരിക്കുന്ന് സ്വദേശി അജ്ഞുവിനെയും ശ്രീകൃഷ്ണവിലാസത്തിൽ സെൽവനെയും കണ്ടെത്താനായിരുന്നു തിരച്ചില്‍

കാണാതായ സെല്‍വന്‍, അഞ്ജു

കാണാതായ സെല്‍വന്‍, അഞ്ജു

  • Share this:

    മൂന്ന് വർഷം മുൻപ് കാണാതായ യുവതിക്കും യുവാവിനും വേണ്ടി പരുന്തുംപാറ കൊക്കയിൽ തിരച്ചിൽ നടത്തി പോലീസ് സംഘം . 800 അടി താഴ്ചയിൽ ഇറങ്ങി നടത്തിയ തിരച്ചില്‍ പക്ഷെ ഫലം കണ്ടില്ല. കെഎപി അഞ്ചാം ബറ്റാലിയൻ ഹൈ ആൾട്ടിറ്റ്യൂഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ആയിരുന്നു  തിരച്ചിൽ നടത്തിയത്. രാവിലെ 9 മണിയോടെ ആരംഭിച്ച പരിശോധനകൾ മണിക്കൂറുകളോളം തുടര്‍ന്നു.

    2020 മേയ് മാസം 18ന് കാണാതായ  പീരുമേട് കച്ചേരിക്കുന്ന് സ്വദേശി അജ്ഞുവിനെയും ശ്രീകൃഷ്ണവിലാസത്തിൽ സെൽവനെയും കണ്ടെത്താനായിരുന്നു തിരച്ചില്‍. കാണാതായ ദിവസം ഇരുവരും പരുന്തുംപാറയിൽ ഇരുവരും എത്തിയതായി വിവരം ലഭിച്ചിരുന്നു. സെൽവന്റെ ഉടമസ്ഥതയിലുള്ള കാർ പരുന്തുംപാറയ്ക്ക് സമീപം ഗ്രാൻപിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

    Also Read-സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ബാഗിൽ; 22 കാരിയായ മകൾ കസ്റ്റഡിയിൽ

    പരുന്തുംപാറ ടവർ ലൊക്കേഷനിലാണ് അഞ്ജുവിന്‍റെയും സെല്‍വന്‍റെയും ഫോൺ സിഗ്നല്‍ അവസാനമായി കണ്ടെത്തിയത്. എന്നാൽ അന്ന് 3 തവണ അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. പിന്നീട് അന്യസംസ്ഥാനങ്ങളിലടക്കം പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭ്യമായില്ല. ഇതിനെ തുടര്‍ന്ന് മുൻപ് അന്വേഷിച്ച സ്ഥലങ്ങളിലൂടെ പുനരന്വേഷണം തുടങ്ങിയിരിക്കുകയാണ് പോലീസ്. ഇതാണ് പരുന്തുംപാറ കേന്ദ്രീകരിച്ചു വീണ്ടും അന്വേഷണം നടത്താൻ കാരണം. പരുന്തുംപാറയ്ക്ക് എതിർവശത്തുള്ള 800- അടി താഴ്ചയിൽ വടം കെട്ടി ഇറങ്ങി ഇറങ്ങി ഒരു കിലോമീറ്റർ ചുറ്റളവിലാണ് റെസ്ക്യൂ ടീം തിരച്ചിൽ നടത്തിയത്.

    Published by:Arun krishna
    First published: