നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മാന്നാറിലെ ബിന്ദു സ്വർണക്കടത്ത് സംഘത്തിലെ കണ്ണി; തട്ടിക്കൊണ്ടുപോയത് മൂന്നു സംഘങ്ങളിൽപ്പെട്ടവർ

  മാന്നാറിലെ ബിന്ദു സ്വർണക്കടത്ത് സംഘത്തിലെ കണ്ണി; തട്ടിക്കൊണ്ടുപോയത് മൂന്നു സംഘങ്ങളിൽപ്പെട്ടവർ

  ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം.

  ബിന്ദു

  ബിന്ദു

  • Share this:
   കൊച്ചി: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതില്‍ പങ്കാളിയായത് മൂന്ന് സംഘങ്ങളിൽ പെട്ടവരാണെന്ന് പൊലീസ്. മലബാര്‍, കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തിൽപ്പെട്ടവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ബിന്ദു നേരത്തെയും സ്വർണം കടത്തിയിട്ടുണ്ടെന്നും, സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് പറയുന്നു.

   മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയുടെ വീട് ആക്രമിച്ച്‌ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് മൂന്ന് സംഘത്തില്‍പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയുകയും വാഹനത്തിന്‍രെ നമ്പര്‍ കണ്ടെത്താനും പൊലീസിനു കഴിഞ്ഞു. ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം.

   Also Read- സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം: ബിന്ദു ഒന്നരക്കിലോ സ്വർണം കടത്തിയത് പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ച്

   ബിന്ദുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് ( കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ– 36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

   Also Read- ഗൾഫിൽ നിന്നെത്തിയ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി: സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

   മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം പുതിയ ദിശയിലേക്ക് എത്തിയിരുന്നു. യുവതിക്ക് സ്വര്‍ണക്കടത്ത് ഇടപാടുകളുമായി ബന്ധം ഉണ്ടായിരുന്നതായി പൊലീസ് നേരത്തെ സ്ഥിരീകരിച്ചു. ഒന്നരക്കിലോ സ്വർണം ദുബായിൽ നിന്ന് കൊണ്ടു വന്നതായി യുവതി പൊലീസിന് മൊഴി നൽകി. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ രംഗത്ത് എത്തുമെന്നാണ് സൂചന. ഫെബ്രുവരി 21ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള നാലംഗ സംഘം യുവതിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് പാലക്കാട് വടക്കാഞ്ചേരിയില്‍ ഉപേക്ഷിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസം വിദേശത്തു നിന്നു വന്ന യുവതിയെ കാണാനായി നാലു തവണ സംഘം എത്തിയിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ 19ന് ദുബായിയിൽ നിന്ന് മടങ്ങി എത്തുമ്പോൾ കൈയിൽ ഒന്നരക്കിലോ സ്വർണം ഉണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് സമ്മതിച്ചു.

   ഭയം മൂലം സ്വർണം എയർപോട്ടിൽ ഉപേക്ഷിച്ചെന്ന് ആയിരുന്നു മൊഴി. എന്നാൽ, സ്വർണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങൾ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറിൽ എത്തി. തുടർന്ന് യുവതി ഇവരുടെ നിരീക്ഷണത്തിൽ ആയിരുന്നു. പല തവണ വിദേശത്ത് പോയി മടങ്ങാറുണ്ടായിരുന്ന യുവതിയുടെ യാത്രയുടെ വിശദാംശങ്ങളടക്കം പൊലിസ് തേടുന്നുണ്ട്. മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം ആവശ്യപ്പെട്ട് മാന്നാറില്‍ എത്തിയതെന്നാണ് യുവതിയും വീട്ടുകാരും നല്‍കിയ മൊഴി. പിന്നീട് പണം മാത്രം ആവശ്യപ്പെട്ടാണ് തന്നെ കൊണ്ടു പോയതെന്ന് യുവതി തിരുത്തിയിരുന്നു.
   Published by:Anuraj GR
   First published:
   )}