HOME » NEWS » Crime » POLICE CONSTABLE IN TROUBLE AFTER FEMALE FRIEND POSTS VIDEOS WEARING HIS POLICE UNIFORM

പൊലീസ് യൂണിഫോമിട്ട് കൂട്ടുകാരി ടിക്-ടോക്ക് വീഡിയോയിൽ; കോൺസ്റ്റബിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

വീഡിയോകൾ കണ്ട ശേഷം അന്വേഷണം നടത്താൻ താനെ റൂറൽ എസ്പി ശിവാജി റാത്തോഡ് മിറ റോഡ് ഡിവിഷൻ എസ്ഡിപിഒയോട് ആവശ്യപ്പെട്ടു.

News18 Malayalam | news18
Updated: May 25, 2020, 4:19 PM IST
പൊലീസ് യൂണിഫോമിട്ട് കൂട്ടുകാരി ടിക്-ടോക്ക് വീഡിയോയിൽ; കോൺസ്റ്റബിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
News18
  • News18
  • Last Updated: May 25, 2020, 4:19 PM IST
  • Share this:
മുംബൈ: ഒരു ടിക് ടോക് വീഡിയോ കൊണ്ട് പൊലീസിന്റെ പണി പോകുമോ? പോയേക്കുമെന്നാണ് മുംബൈയിൽ നിന്നുള്ള ഈ വാർത്ത കേൾക്കുമ്പോൾ തോന്നുന്നത്. പൊലീസ് യൂണിഫോമിട്ട് ടിക് ടോക് വീഡിയോയിൽ കൂട്ടുകാരി പ്രത്യക്ഷപ്പെട്ടപ്പോൾ എട്ടിന്റെ പണികിട്ടിയത് കൂട്ടുകാരനായ പൊലീസുകാരന്. കാരണം, ഇയാളുടെ യൂണിഫോമിട്ട് ആണ് യുവതി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പൊലീസ് കോൺസ്റ്റബിളിന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

മുംബൈയിലെ മിറ റോഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിജയ് ബ്രംഹാനെയ്ക്ക് എതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബ്രംഹാനെയുടെ പൊലീസ് യൂണിഫോമിട്ട് ഒരു ബോളിവുഡ് പാട്ടിനൊപ്പമുള്ള വീഡിയോയിലാണ് യുവതി പ്രത്യക്ഷപ്പെട്ടത്. എന്നാൽ, വീഡിയോയിൽ അശ്ലീലമായി ഒന്നുമില്ല. പക്ഷേ, പൊലീസ് യൂണിഫോമിട്ട് പ്രത്യക്ഷപ്പെട്ടതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്.

You may also like:കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]കോവിഡ് പ്രതിരോധ സംവിധാനങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കണ്ണൂർ കലക്ടർ [NEWS]

വീഡിയോകൾ കണ്ട ശേഷം അന്വേഷണം നടത്താൻ താനെ റൂറൽ എസ്പി ശിവാജി റാത്തോഡ് മിറ റോഡ് ഡിവിഷൻ എസ്ഡിപിഒയോട് ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയായാൽ പൊലീസുകാരനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് താനെ റൂറൽ ഡി.വൈ.എസ്.പി സഞ്ജയ് കുമാർ പറഞ്ഞു.

ടിക് ടോക്, വാട്‌സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുള്ള സൈബർ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞ് കുറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഈ വിവാദം രൂക്ഷമായത്.

Published by: Joys Joy
First published: May 25, 2020, 4:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories