പത്തനംതിട്ട: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ട പതിനാറുകാരിയെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്. കാണാതായതുമുതൽ ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയതാണ് അന്വേഷണത്തിന് തടസമാകുന്നത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് യുവാവ് പെൺകുട്ടിയുമായി അടുപ്പത്തിലായതെന്നാണ് പൊലീസ് പറയുന്നത്.
യുവാവുമായുള്ള അടുപ്പത്തെക്കുറിച്ച് പെൺകുട്ടി വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നു. നാട്ടിലെത്തിയാല്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പിതാവ് പെൺകുട്ടിയോട് പറഞ്ഞിരുന്നതായാണ് അടുത്ത ബന്ധുക്കൾ പറയുന്നത്. വിവാഹം ഉറപ്പിക്കുന്നതിന് മുന്നോടിയായി, യുവാവിനെക്കുറിച്ച് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണെന്ന വിവരം അറിയുന്നത്.
അതിനിടെ ഓഗസ്റ്റ് 28നാണ് പെണ്‍കുട്ടിയെ കാണാതായത്. ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ യുവാവ് പെണ്‍കുട്ടിയേയും കൊണ്ട് എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇവർ സംസ്ഥാന വിട്ടുപോയതായും സൂചനയുണ്ട്.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽനിന്ന് കടന്നു
ലൈംഗിക പീഡന കേസിൽ വിധി എതിരായതിന് പിന്നാലെ പ്രതി കോടതിയില്‍നിന്ന് കടന്നുകളഞ്ഞു. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്ബില്‍ ഹരിദാസനാണ് (39) പട്ടാമ്പി പോക്സോ അതിവേഗ കോടതിയില്‍നിന്ന് കടന്നുകളഞ്ഞത്. 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഹരിദാസന്.
2021ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചാലിശ്ശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ജാമ്യത്തിലായിരുന്ന പ്രതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചാണ് ശനിയാഴ്ച കോടതിയിലെത്തിയത്. എന്നാല്‍, പട്ടാമ്പി പോക്സോ കോടതി പ്രതിക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala police, Pathanamthitta