• HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിയെ വെട്ടിനുറുക്കാൻ ഉപയോഗിച്ച ആയുധം എവിടെ? തലയോട്ടി എവിടെ? അഫ്താബിനെതിരെ തെളിവുകൾ കിട്ടാതെ പൊലീസ്

കാമുകിയെ വെട്ടിനുറുക്കാൻ ഉപയോഗിച്ച ആയുധം എവിടെ? തലയോട്ടി എവിടെ? അഫ്താബിനെതിരെ തെളിവുകൾ കിട്ടാതെ പൊലീസ്

ശ്രദ്ധയെ കാണാതായി എന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്

  • Share this:
ഡൽഹിയിൽ ലിവ് ഇൻ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കിയ പ്രതി അഫ്താബിനെതിരെയുള്ള തെളിവുകൾ കണ്ടെത്താനാകാതെ പൊലീസ്.ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയെന്ന് പ്രതി അഫ്താബ് അമീന്‍ പൂനെവാല ഡല്‍ഹി പൊലീസിന്മൊഴി നൽകുകയുംകോടതി മുമ്പാകെകുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. പ്രതിയുടെ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് അഫ്താബ് ഇക്കാര്യം കോടതിയിൽ സമ്മതിച്ചത്. എന്നാൽ ഡല്‍ഹിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധര്‍ക്കൊപ്പം 200ലധികം പൊലീസുകാരുൾപ്പെടുന്ന ഡല്‍ഹി പൊലീസിന്റെ 20ലധികം ടീമുകള്‍ തെളിവുകള്‍ക്കായി ഊർജിതതെരച്ചില്‍ നടത്തുകയാണ്.

കൊലപാതകം നടത്തിയെന്ന് അഫ്താബ് സമ്മതിക്കുന്നുണ്ടെങ്കിലും ശ്രദ്ധയുടെ മൃതദേഹമോ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധമോ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽഅഫ്താബാണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കുന്നതിനായി, പൊലീസ് ആദ്യം ശ്രദ്ധയുടെ മൃതദേഹം കണ്ടെത്തണം. അല്ലെങ്കില്‍ കൊലപാതകം നടന്നുവെന്ന് തെളിയിക്കുന്ന മറ്റ് തെളിവുകൾ കണ്ടെത്തണം.

മംഗളൂരു സ്‌ഫോടനം: ബോംബിനുള്ള ഫോസ്ഫറസ് തീപ്പെട്ടിയില്‍ നിന്ന്; ബാക്കി ഓണ്‍ലൈനില്‍ വാങ്ങി

അഫ്താബ് പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍, മെയ് 18ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നും കഷ്ണങ്ങളാക്കി മുറിച്ചുവെന്നും പറയുന്നുണ്ട്. എന്നാൽ പ്രതി കുറ്റസമ്മതം നടത്തിയതു മുതൽ ശ്രദ്ധയുടെ മൃതദേഹത്തിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. തെക്കന്‍ ഡല്‍ഹിയിലെ ഛത്തര്‍പൂരിലെയും മെഹ്‌റൗളിയിലെയും വനപ്രദേശങ്ങളിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ വലിച്ചെറിഞ്ഞതെന്ന് അഫ്താബ് പറഞ്ഞിരുന്നു. പൊലീസിന് ഇവിടെ നിന്ന് ചില അസ്ഥിയുടെ ഭാഗങ്ങള്‍ ലഭിച്ചിരുന്നു. ഈ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

പങ്കാളിയെ വെട്ടിനുറുക്കിയ അഫ്താബ് മയക്കുമരുന്നിന് അടിമയെന്ന് സുഹൃത്ത്; നുണപരിശോധന ഉടൻ

കൂടാതെ, തലയോട്ടി ഇതുവരെ കണ്ടെത്താനായിട്ടില്ല. തലയോട്ടി കണ്ടെത്തുകയാണെങ്കില്‍ ശ്രദ്ധ മരിച്ചതായി സ്ഥിരീകരിക്കും. എന്നാല്‍, ശ്രദ്ധയെ കാണാതായി എന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. എന്തെന്നാല്‍, മെയ് 18ന് ശേഷം ശ്രദ്ധയുടെ കോണ്‍ടാക്റ്റുകളിലുള്ള ആരെങ്കിലുമായും ശ്രദ്ധ ബന്ധപ്പെട്ടിരുന്നോ എന്നാണ് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നത്. ഇതിനായി ശ്രദ്ധയുടെ കോണ്‍ടാക്റ്റിലുള്ള ആളുകളെ ബന്ധപ്പെടാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

കൊലപാതകം നടത്തിയെങ്കില്‍ അഫ്താബ് അതിനായി ഒരു ആയുധവും ഉപയോഗിച്ചിട്ടുണ്ടാകും. പ്രതിയുടെ കുറ്റസമ്മതമൊഴി പ്രകാരം, അയാള്‍ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മൃതദേഹം ഇതുവരെ കണ്ടെത്താത്തതിനാല്‍, കഴുത്ത് ഞെരിച്ചോ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ ആണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കാന്‍ പൊലീസിന്റെ പക്കല്‍ വ്യക്തമായ തെളിവുകളില്ല.

അഫ്താബിനെ അറസ്റ്റ് ചെയ്ത് പത്ത് ദിവസമായിട്ടും, മൃതദേഹവും കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താത്തതിനാല്‍, ഈ കേസില്‍ പൊലീസിന്റെ പക്കല്‍ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ കുറവാണ്. പൂനെവാലയുടെ വീട്ടില്‍ നിന്നും വനമേഖലയില്‍ നിന്നും ശേഖരിച്ച രക്തസാമ്പിളുകളുടെയും അസ്ഥികളുടെയും ഫോറന്‍സിക് പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. അസ്ഥികളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുത്തുന്നതിനും ശ്രദ്ധയുടെയും പിതാവിന്റെയും സഹോദരന്റെയും സാമ്പിളുകളുമായി യോജിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കും.

കൂടാതെ, കൊലപാതകം നടന്ന മെയ് 18ന് മുമ്പും അതിന് ശേഷവും ശ്രദ്ധയുടെയും അഫ്താബിന്റെയും സെല്‍ഫോണുകളുടെ ലൊക്കേഷനുകള്‍ കണ്ടെത്താന്‍ പൊലീസ് ടെലികോം കമ്പനികള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ശ്രദ്ധയുടെ പ്രൊഫൈലുകളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ ചില സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലേക്കും ശ്രദ്ധയുടെ അക്കൗണ്ടുകള്‍ ഉള്ള ചില ബാങ്കുകളിലും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ, ആ സമയത്തെ അഫ്താബിന്റെയും ശ്രദ്ധയുടെയും കോണ്‍ടാക്റ്റിലുള്ളവരുമായുള്ള ചാറ്റുകള്‍ പങ്കുവെയ്ക്കാനും ചില മെസേജിംഗ് പ്ലാറ്റ്‌ഫോമുകളോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിശദാംശങ്ങള്‍ പൊലീസിന് ലഭിക്കാന്‍ ഒരാഴ്ചയെങ്കിലും സമയമെടുക്കും.

അഫ്താബിന് ശിക്ഷ വാങ്ങിക്കൊടുക്കണമെങ്കില്‍ പൊലീസിന് ശക്തമായ തെളിവുകള്‍ ആവശ്യമാണ്. എന്നാല്‍, ശ്രദ്ധയുടെ മൃതദേഹവും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധവും സാങ്കേതിക തെളിവുകളും ലഭിക്കാത്ത സാഹചര്യത്തില്‍, ബുധനാഴ്ച അഫ്താബിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. അതിനു ശേഷം നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തിയേക്കും. അഫ്താബ് ടെസ്റ്റ് നടത്താന്‍ എതിര്‍പ്പ് അറിയിക്കാത്തതിനാല്‍ കോടതി ഡല്‍ഹി പൊലീസിന് അനുമതി നല്‍കിയിട്ടുണ്ട്. കോടതിയില്‍, നുണപരിശോധയുടെയോ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെയോ ഫലങ്ങള്‍ മാത്രം പോരെങ്കിലും, കേസില്‍ ഇതുവരെ ലഭിക്കാത്ത മറ്റ് തെളിവുകളുമായി ഇതിനെ ബന്ധിപ്പിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
Published by:Naseeba TC
First published: