നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Munanr | യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

  Munanr | യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

  ഐസിഡിഎസ് ജീവനക്കാരിയായ ഷീബ തുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ശ്യാം കുമാറിനെ സസ്പെൻഡ് ചെയ്തത്

  Shyam_kumar_Munnar

  Shyam_kumar_Munnar

  • Share this:
   ഇടുക്കി: മൂന്നാറിൽ (Munnar) യുവതി ആത്മഹത്യാ ചെയ്‌ത സംഭവുമായി ബന്ധപ്പെട്ട് പോലീസ് (Kerala Police) ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മൂന്നാറിലെ മുൻ പോലിസ് ഡ്രൈവർ ശ്യാമിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി എസ് പി സസ്‌പെൻഡ് ചെയ്‌തത്‌. ഡിസംബർ 31 ദേവികുളത്ത് ഐസിഡിഎസ് ജീവനക്കാരിയായ ഷീബ തുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ശ്യാം കുമാറിനെ സസ്പെൻഡ് ചെയ്തത്.

   മുൻപ് മൂന്നാർ പോലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന കൊന്നത്തടി സ്വദേശി ശ്യാം കുമാറുമായി ഷീബ പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം നൽകി പോലീസ് ഉദ്യോഗസ്ഥൻ വഞ്ചിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. നർക്കോട്ടിക് ഡിവൈഎസ് പിക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി ശ്യാം കുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തത്‌.

   നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല; നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

   മേപ്പാടിയില്‍ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുന്നംപറ്റ നിര്‍മല കോഫി എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ബിമലയെയാണ് ഭര്‍ത്താവ് സലിവാന്‍ ജാകിരി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

   ശനിയാഴ്ച രാവിലെ എസ്റ്റേറ്റില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍ വെച്ചായിരുന്നു കൊലപാതകം. കോടാലി ഉപയോഗിച്ച് യുവാവ് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു. മകന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്.

   നാട്ടിലേക്ക് മടങ്ങണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് സലിവാന്റെ മൊഴി. കേരളത്തിലെ ജോലി മതിയാക്കണമെന്നും നാട്ടിലേക്ക് മടങ്ങണമെന്നും സലിവാന്‍ ജാകിരി ആവശ്യപ്പെടുകയായിരുന്നു. രണ്ടു വര്‍ഷമായി വയനാട്ടിലെ വിവിധ എസ്റ്റേറ്റുകളില്‍ ജോലി ചെയ്തുവരികയായിരുന്നു ദമ്പതിമാര്‍. രണ്ട് ദിവസം മുന്‍പാണ് നിര്‍മല എസ്റ്റേറ്റില്‍ ജോലിയ്‌ക്കെത്തിയത്.

   Also Read-Online Fraud | മിസ്ഡ് കോൾ വഴി ഓൺലൈൻ തട്ടിപ്പ്; വ്യവസായിക്ക് നഷ്ടമായത് 46 ലക്ഷം രൂപ

   Murder| തൊഴുത്തിൽ നിന്നും മലിനജലം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം; പാലക്കാട് അയൽവാസികളുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

   പാലക്കാട്: ആലത്തൂർ തോണിപ്പാടത്ത് അയൽവാസികളുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റ വയോധികൻ കൊല്ലപ്പെട്ടു. തോണിപ്പാടം സ്വദേശി ബാപ്പുട്ടിയാണ് (63)കൊല്ലപ്പെട്ടത്. അയൽവാസിയായ അബ്ദുൾ റഹ്മാന്റെ വീട്ടിലെ തൊഴുത്തിൽ നിന്നും മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

   ഇന്നലെ വൈകീട്ട് അബ്ദുറഹ്മാനും മക്കളായ ഷാജഹാൻ, ഷെരീഫ് എന്നിവർ ബാപ്പുട്ടിയുടെ വീട് കയറി അക്രമിക്കുകയായിരുന്നു. ഇവർ മൂന്നു പേരും പൊലീസ് കസ്റ്റഡിയിലാണ്.

   ആക്രമണത്തിൽ ബാപ്പുട്ടിയുടെ ഭാര്യ ബീക്കുട്ടി, മക്കളായ ഷമീറ, സലീന എന്നിവർക്കും പരുക്കുണ്ട്. ബാപ്പുട്ടിയെ മർദിച്ച കേസിൽ അബ്ദുറഹ്മാനെ മുൻപും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 22 ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും സംഘർഷമുണ്ടായത്.

   പാലക്കാട് തന്നെ മറ്റൊരു സംഭവത്തിൽ, മന്ദത്ത് കാവിന് സമീപം യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലത്തൂർ തോണിപ്പാടത്ത് അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വയോധികനും കൊല്ലപ്പെട്ടു.
   Published by:Anuraj GR
   First published: