• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Siezed | കണ്ണൂരിൽ 23 കിലോ കഞ്ചാവും ഷാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Drug Siezed | കണ്ണൂരിൽ 23 കിലോ കഞ്ചാവും ഷാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കണ്ണൂർ നഗരത്തിൽ കഞ്ചാവും ഹാഷിഷ്  ഓയിലും മയക്കുമരുന്നും വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നിസാമുദ്ധീനെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

  • Share this:
കണ്ണൂർ: കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പൊലീസിന്റെ പിടിയിൽ. ചാലാട് ജന്നത്ത് വീട്ടിൽ നിസാമുദ്ധീനെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്നാണ് സംഘം ഇവ പിടികൂടിയത്. 23 കിലോ കഞ്ചാവും 957 ഗ്രാം ഹാഷിഷ് ഓയിലുമാണ് സംഘം പിടികൂടിയത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ ടി അനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. പ്രതിയുടെ വീട്ടിൽ നിന്നാണ് ഹാഷിഷ് ഓയിൽ കണ്ടെത്തിയതെങ്കിൽ മുറ്റത്ത് നിർത്തിയിട്ട കാറിൽ നിന്നുമാണ് അന്വേഷണ സംഘം കഞ്ചാവ് കണ്ടെടുത്തത്.

ബെഗളുരുവിൽ നിന്ന്  എത്തിച്ച്  ചില്ലറ  വിൽപന നടത്താൻ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. കണ്ണൂർ നഗരത്തിൽ കഞ്ചാവും ഹാഷിഷ്  ഓയിലും മയക്കുമരുന്നും വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നിസാമുദ്ധീനെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

Also read- Ganja Seized | സ്കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

എക്സൈസ് ഇൻസ്പെക്ടർ എം ജിജിൽ കുമാർ , പ്രിവന്റീവ് ഓഫീസർ എൻ ടി ധ്രുവൻ , സിവിൽ എക്സൈസ് ഓഫീസർമാരായ വി പി ശ്രീകുമാർ , സി പങ്കജാക്ഷൻ ,എം സജിത്ത്, പി വി ദിവ്യ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Arrest| കഞ്ചാവും നിരോധിത മയക്കുമരുന്നുമായി ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

തൊടുപുഴ: കഞ്ചാവും (Cannabis) എംഡിഎംഎയുമായി (MDMA) രണ്ടു കേസുകളിലായി ഡിവൈഎഫ്ഐ (DYFI) യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ നാലുപേരെ തൊടുപുഴ പൊലീസ് (Thodupuzha Police) അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് പടിഞ്ഞാറെ കോടിക്കുളം വെള്ളംചിറ പന്നത്ത് വീട്ടിൽ ഷമൽ ഹംസ (22), ഐരാമ്പിള്ളി പുത്തൻപുരയിൽ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്‌സൽ നാസർ (22) എന്നിവർ കാറിൽ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇവരിൽനിന്ന് 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും പിടികൂടി.

Also Read- Accident| ഉരുൾപൊട്ടലിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ് മൂന്നു മാസംകഴിഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

വെള്ളിയാഴ്ച രാത്രി ഒൻപതോടെ തൊടുപുഴ നഗരത്തിൽ മൂവാറ്റുപുഴ റൂട്ടിൽ റോട്ടറി ജംഗ്ഷന് സമീപത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പട്ടയംകവലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഫ്‌സലിന്റെ സഹോദരൻ അന്തീനാട്ട് അൻസൽ നാസറിനെ( 24)യും പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

Also read- 'ഗണപതി ഹോമം; പേര് രഞ്ജിത്ത്, നാള് പുണര്‍തം, പാലാ പൊലീസ് സ്റ്റേഷൻ'; മോഹൻദാസ് 14 വർഷത്തിനുശേഷം പിടിയിലായത് ഇങ്ങനെ
Published by:Naveen
First published: