• HOME
  • »
  • NEWS
  • »
  • crime
  • »
  • Ambalamukku Murder | ആയുധം ഒളിപ്പിക്കുന്നത് കൈയിൽ ചുറ്റിയ തുണിയിൽ; അഞ്ചു കൊലയും കഴുത്ത് മുറിച്ച്; രാജേന്ദ്രന്റെ മോഡ് ഓഫ് ഓപ്പറാന്റി ഇങ്ങനെ

Ambalamukku Murder | ആയുധം ഒളിപ്പിക്കുന്നത് കൈയിൽ ചുറ്റിയ തുണിയിൽ; അഞ്ചു കൊലയും കഴുത്ത് മുറിച്ച്; രാജേന്ദ്രന്റെ മോഡ് ഓഫ് ഓപ്പറാന്റി ഇങ്ങനെ

തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയത് തോർത്തിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ചായിരുന്നു.

  • Share this:
    തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതക കേസിലെ (Ambalamukku Murder) പ്രതി രാജേന്ദ്രൻ ആയുധം സൂക്ഷിക്കുന്നത് കൊലപാതകത്തിന് തൊട്ടു മുൻപ് വരെ ഇര കാണാത്ത തരത്തിൽ. അരയിലും ബാഗിലുമൊന്നുമല്ല, കൈയിൽ ചുറ്റിയ തുണിക്കുള്ളിലാണ് രാജേന്ദ്രൻ കത്തി കരുതുക. മോഷണശ്രമത്തിനിടെ ചെറുത്തു നിൽപ്പുണ്ടാകുമ്പോൾ ഒരു കൈയിൽ ഒളിപ്പിച്ച കത്തി മറുകൈ കൊണ്ടെടുക്കും. അക്രമിക്കുക എപ്പോഴും കഴുത്തിനു നേരെ മാത്രം.

    അമ്പലമുക്ക് പ്രതി രാജേന്ദ്രൻ കൊല നടത്തുന്നത് പ്രത്യേക രീതിയിലെന്നത് പോലീസ് തിരിച്ചറിഞ്ഞത് പഴയ കൊല കേസുകളുടെ ചരിത്രം പരിശോധിച്ചപ്പോഴാണ്. തുണിക്കുള്ളിലെ മൂർച്ചയുള്ള ആയുധം ഒറ്റനോട്ടത്തിൽ ഇരയ്ക്ക് തിരിച്ചറിയാൻ സാധിക്കില്ല എന്നതു തന്നെയാണ് അഞ്ചു കൊലകളും നടത്താൻ രാജേന്ദ്രൻ ഈ രീതി തിരഞ്ഞെടുത്തത്.

    തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയത് തോർത്തിനുള്ളിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ചായിരുന്നു.
    ഇതുവരെ കണ്ടെത്തിയ അഞ്ചു കൊലപാതകവും കഴുത്ത് മുറിച്ചാണ്.
    Also Read-രാജേന്ദ്രൻ കൊടും ക്രിമിനൽ; തമിഴ്‌നാട്ടിൽ നാല് കൊലപാതക കേസുകളിൽ പ്രതി

    തമിഴ്നാട്ടിൽ കോടതി വഴി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കളമൊരുക്കിയ ബുദ്ധിയും

    റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിൽ പോലീസിനെതിരെ കോടതിയെ സമീപിച്ച് വിചാരണ നടപടി വൈകിക്കാനായിരുന്നു രാജേന്ദ്രൻ നടത്തിയ നീക്കം. പോലീസ് അന്യായമായി പ്രതിചേർത്തുവെന്നും കേസിൽ ക്രൈംബ്രാഞ്ചിനെക്കൊണ്ട് പുനരന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. കോടതി ഇത് അംഗീകരിച്ചതോടെ വിചാരണ നടപടി തത്കാലത്തേക്ക് ഒഴിവായി. ഈ സമയം കൊണ്ട് സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനായിരുന്നു പ്രതിയുടെ ശ്രമം. പക്ഷേ, കൊല നടത്തിയത് രാജേന്ദ്രൻ തന്നെയെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തി.

    Also Read-Human skull| മുതലമട മൊണ്ടിപ്പതിയിൽ മനുഷ്യ തലയോട്ടി; ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങി പൊലീസ്

    റിട്ട ഉദ്യോഗസ്ഥൻ സുബയ്യ, വസന്തി, അബി ശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് രാജേന്ദ്രൻ കേരളത്തിലേക്ക് എത്തിയത്. സ്വർണമാല തകരുന്നതിന് പെരുകി കൊലപാതകം നടത്തുകയും ചെയ്തു.

    ചോദ്യം ചെയ്യലിലെ നിസ്സഹകരണം

    അമ്പലമുക്ക് കൊലപാതകത്തിൽ ഉന്നത ഉദ്യോസ്ഥർക്കു മാത്രം മറുപടി പറയുന്ന രീതിയായിരുന്നു രാജേന്ദ്രന്.
    വിനീതയുടെ കൊലപാതകത്തിൽ പിടിയിലായ ശേഷം ആദ്യ ദിനം ചോദ്യം ചെയ്യലിൽ പൂർണമായും നിസ്സഹകരിച്ചു. തുടർച്ചയായി മൊഴി മാകയും വ്യക്തതയില്ല മറുപടികൾ നൽകുകയും ചെയ്തു. റാങ്ക് കുറഞ്ഞ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് തീരെ മറുപടി നൽകിയില്ല. യൂണിഫോം തിരിച്ചറിഞ്ഞ് മാത്രമായിരുന്നു മറുപടി. എന്നാൽ, വിശദമായി ചോദ്യം ചെയ്തതോടെ സ്വർണമാല പണയം വച്ച സ്ഥലം ഉൾപ്പെടെ വ്യക്തമാക്കി.
    Published by:Naseeba TC
    First published: