HOME » NEWS » Crime » POLICE EXTEND PROBE TO FIND SANU MOHANAN ALCOHOL IN DAUGHTER VAIGHA S BODY RV TV

സനു മോഹനനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; മകളുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം?

കര്‍ണാടക റോഡ് ട്രാന്‍സ്‌പോർട്ട് കോർപറേഷന്റെയും സ്വകാര്യ ബസുകളുടെയും ബുക്കിംഗ് രേഖകള്‍ പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. റെയില്‍വെ സ്‌റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നതിനാല്‍ ഇത് വഴി സനു കടക്കാനുള്ള സാധ്യത കുറവാണെന്നാണ് കണക്കുകൂട്ടല്‍.

News18 Malayalam | news18-malayalam
Updated: April 18, 2021, 12:49 PM IST
സനു മോഹനനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; മകളുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം?
News18 Malayalam
  • Share this:
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽസനു മോഹനനായുള്ള അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കൊല്ലൂരില്‍ നിന്നും ഇയാള്‍ കടന്ന് പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഗോവ, ബെംഗളൂരു , പുതുച്ചേരി എന്നിവിടങ്ങളിലും പരിശോധന ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സനു മോഹൻ കൊല്ലൂരില്‍ ഉണ്ടായിരുന്നതായി  കണ്ടെത്തിയത്. മൂകാംബികയില്‍ ഹോട്ടലില്‍ മുറി എടുത്ത ശേഷം പണം നല്‍കാതെ മുങ്ങുകയായിരുന്നു. 5700 രൂപയാണു മുറി വാടകയായി നൽകാനുള്ളത്. ഹോട്ടലില്‍ നല്‍കിയ ആധാര്‍ കാര്‍ഡില്‍ നിന്നാണ് താമസിച്ചിരുന്നത് സനുവാണെന്ന് തിരിച്ചറിഞ്ഞത്. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും സനുവിനെ കണ്ടെത്താനായില്ല.

Also Read- സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിൽ; കുടുക്കിയത് സിസിടിവി

16നു രാവിലെ 8.45ഓടെ റിസപ്ഷനു സമീപത്തിരുന്ന് പത്രം വായിച്ചിരുന്നു. തുടർന്ന് മുറി ഒഴിയുന്നതായി ഹോട്ടൽ ജീവനക്കാരെ അറിയിച്ചു. വൈകിട്ട് 4.45ന് മംഗളൂരുവിൽനിന്നു വിമാനത്തിൽ പോകാനുള്ളതാണെന്നും വിമാനത്താവളത്തിലേക്ക് പോകാൻ ഉച്ചയ്ക്ക് 1 മണിക്ക് ഒരു കാർ ഏർപ്പെടുത്തണമെന്നും പറഞ്ഞിരുന്നു. തുടർന്നു ക്ഷേത്രത്തിൽനിന്ന് പ്രസാദം വാങ്ങി വരാമെന്ന് പറഞ്ഞാണ് ഹോട്ടലിൽനിന്ന് ഇറങ്ങിയത്. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഒന്നും തോന്നിയിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

സനു കൊല്ലൂരില്‍ നിന്ന് കടന്നുകളഞ്ഞതായി പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇടങ്ങളിലേയ്ക്ക് പരിശോധന വ്യാപിപ്പിച്ചത്. കര്‍ണാടക റോഡ് ട്രാന്‍സ്‌പോർട്ട് കോർപറേഷന്റെയും സ്വകാര്യ ബസുകളുടെയും ബുക്കിംഗ് രേഖകള്‍ പൊലീസ് പരിശോധിയ്ക്കുന്നുണ്ട്. റെയില്‍വെ സ്‌റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നതിനാല്‍ ഇത് വഴി സനു കടക്കാനുള്ള സാധ്യത കുറവാണെന്നാണ് കണക്കുകൂട്ടല്‍. ഫോണ്‍, എടിഎം കാര്‍ഡ് എന്നിവ അടുത്ത ദിവസങ്ങളിലൊന്നും സനു ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഫോണ്‍ സന്ദേശങ്ങള്‍ പിന്‍തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനും ബുദ്ധിമുട്ടുണ്ട്.

Also Read-സ്വകാര്യദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മുൻകാമുകിയിൽ നിന്നും പണം തട്ടി

മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയെ കൊലപ്പെടുത്തിയതാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതായാണ് സൂചന. കാക്കനാട് ലബോറട്ടറിയില്‍ നടത്തിയ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ ഇക്കാര്യത്തില്‍ വിരങ്ങള്‍ ലഭിച്ചത്. വൈഗയ്ക്ക് മദ്യം നല്‍കിയ ശേഷം പുഴയില്‍ തള്ളിയിടുകയായിരുന്നോ എന്നാണ് സംശയം.

മാർച്ച് 20ന് ആണ് സനു മോഹനെയും  പതിമൂന്നുകാരിയായ മകൾ വൈഗയെയും കാണാതായത്. വൈഗയെ തൊട്ടടുത്ത ദിവസം കൊച്ചി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സനു മോഹനെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കാർ കോയമ്പത്തൂർ വരെ എത്തിയതായി കണ്ടെത്തി. തുടർന്നു രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാൾ കൊല്ലൂരിൽ 10 മുതൽ 16 വരെ താമസിച്ചതായി വ്യക്തമായത്.
Published by: Rajesh V
First published: April 18, 2021, 12:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories