• HOME
 • »
 • NEWS
 • »
 • crime
 • »
 • മദ്യലഹരിയിൽ വൃദ്ധമാതാവിനെ തല്ലിച്ചതച്ച സംഭവം; മകനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

മദ്യലഹരിയിൽ വൃദ്ധമാതാവിനെ തല്ലിച്ചതച്ച സംഭവം; മകനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

സംഭവത്തില്‍ മകന്‍ ഓമനക്കുട്ടന്റെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

 • Share this:
  കൊല്ലം:പണം ആവശ്യപ്പെട്ട് 84 വയസുകാരിയായ വൃദ്ധമാതാവിനെ തല്ലിച്ചതച്ച സംഭവത്തിൽ മകനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.കൊല്ലം തെക്കും ഭാഗത്താണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ മാതാവ് ഓമന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

  സംഭവത്തില്‍ മകന്‍ ഓമനക്കുട്ടന്റെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. ഇന്നലെ ഉച്ചയോടെയാണ് ക്രൂരമായ മര്‍ദനം നടന്നത്.

  അമ്മയുടെ കൈയ്യില്‍ പണം കൊടുത്തിട്ടുണ്ടെന്നും അത് തിരിച്ച് തരണം എന്ന് ആവശ്യപ്പെട്ടുമായിരുന്നു മര്‍ദനം. മര്‍ദനം തടയാന്‍ ശ്രമിച്ച സഹോദരനേയും ഇയാള്‍ മര്‍ദിച്ചു. മര്‍ദനത്തിനിടെ വസ്ത്രങ്ങളടക്കം അഴിഞ്ഞ് പോയിട്ടും ഓമനക്കുട്ടന്‍ മര്‍ദനം നിര്‍ത്തിയില്ല. മഴ നനഞ്ഞ മുറ്റത്ത് കൂടെ വലിച്ചഴക്കുകയും ചെയ്തു. മുതുകിനും തലയ്ക്കും കൈകൊണ്ട് മര്‍ദിച്ച ശേഷം വടി പോലുള്ള എന്തോ ഉപയോഗിച്ച് മര്‍ദിക്കുന്നതും ദൃശ്യത്തില്‍ കാണാം.

  സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നായിരുന്നു ആദ്യം ഓമന പറഞ്ഞിരുന്നത്.

  Laptop Thief | വഞ്ചിച്ച കാമുകിയോടുള്ള പ്രതികാരം; മെഡിക്കല്‍ കോളേജുകൾ കേന്ദ്രീകരിച്ച് ലാപ്ടോപ്പ് മോഷണം നടത്തിയ യുവാവ് പിടിയിൽ

  രാജ്യത്തെ മെഡിക്കല്‍ കോളേജുകൾ കേന്ദ്രീകരിച്ച് ലാപ്‌ടോപ്പ് മോഷണം (Stealing Laptops) നടത്തിയ തമിഴ്‌നാട് (Tamil Nadu) സ്വദേശി ചെന്നൈയില്‍ പിടിയിൽ. കെ തമിഴ്‌സെല്‍വന്‍ എന്ന 25കാരനെയാണ് വാഷര്‍മെന്‍പേട്ട പൊലീസ് (Police) സംഘം പിടികൂടിയത്. തിരുവാരൂര്‍ ജില്ലയിലെ പുലിവലം സ്വദേശിയാണ് ഇയാള്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ തന്റെ കാമുകിയോടുള്ള പ്രതികാരമായാണ് ഇയാള്‍ ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കാന്‍ ആരംഭിച്ചത്.

  ഒരു കോടി രൂപ വിലമതിക്കുന്ന 31 ലാപ്ടോപ്പുകള്‍ ഇയാളുടെ പക്കല്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. 2018 മുതല്‍ കണ്ണൂര്‍, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ആന്ധ്രാപ്രദേശിലെ കാക്കിനാഡ, വിശാപട്ടണം, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോളേജുകളില്‍ നിന്ന് 100ലധികം ലാപ്‌ടോപ്പുകള്‍ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കോടതി ഇയാളെ ജയിലിലേക്ക് അയച്ചു.

  വെള്ളിയാഴ്ചയാണ് തമിള്‍സെല്‍വന്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഗവണ്‍മെന്റ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ റുതേഷിന്റെയും അക്ഷയ്യുടെയും മുറിയില്‍ കടന്ന് ഇയാള്‍ രണ്ട് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തമിഴ്‌സെല്‍വന്‍ മുറിയില്‍ പ്രവേശിക്കുകയും 15 മിനിറ്റിനകം പുറത്തിറങ്ങുന്നതായും കണ്ടെത്തിയത്.
  Published by:Jayashankar AV
  First published: