ആശ്രമത്തിൽ കുട്ടികൾക്ക് ലൈംഗിക പീഡനം; സ്വയം പ്രഖ്യാപിത ആത്മീയ ആചാര്യനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കുട്ടികളെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയാക്കിയിരുന്നുവെന്നാണ് കേസ് അന്വേഷിച്ച ഡെപ്യൂട്ടി സുപ്രണ്ടന്‍റ് രാജേഷ് കുമാർ ദ്വിവേദി അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: August 5, 2020, 8:26 AM IST
ആശ്രമത്തിൽ കുട്ടികൾക്ക് ലൈംഗിക പീഡനം; സ്വയം പ്രഖ്യാപിത ആത്മീയ ആചാര്യനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
Abuse.
  • Share this:
ലക്നൗ: ആശ്രമത്തിൽ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സ്വയം പ്രഖ്യാപിത ആത്മീയാചാര്യനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. മുസാഫർ നഗറിലെ ഒരു ആശ്രമത്തിൽ ഗുരുവായ സ്വാമി ഭക്ത് ഭൂഷൺ ഗോവിന്ദ് മഹാരാജ്, ശിഷ്യൻ കിഷൻ മോഹന്‍ ദാസ് എന്നിവരെ സംഭവത്തിൽ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ആശ്രമത്തിൽ അഭയം നൽകിയ കുട്ടികളെ ലൈംഗികമായും ശാരീരികമായും ചൂഷണം ചെയ്തു എന്ന പരാതിയിലായിരുന്നു അറസ്റ്റ്.

കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നു എന്ന പരാതിയെ തുടർന്ന് ആശ്രമം റെയ്ഡ് ചെയ്ത പൊലീസ് ഇക്കഴിഞ്ഞ ജൂലൈ ഒൻപതിനാണ് സ്വാമിയെയും ശിഷ്യനെയും അറസ്റ്റ് ചെയ്തത്. പത്ത് കുട്ടികളെ ആശ്രമത്തിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇതിൽ നാല് കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞു. എല്ലാ കുട്ടികളെയും ആശ്രമത്തിലെ വിവിധ ജോലികള്‍ക്കായി നിയോഗിച്ചിരുന്നുവെന്നും വ്യക്തമായിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

TRENDING:Ram Mandir bhumi pujan in Ayodhya LIVE Updates| രാമനാമ ജപമുഖരിതമായി അയോധ്യ; രാമക്ഷേത്ര ഭൂമിപൂജ ഇന്ന്[NEWS]Beirut Blast | ബെയ്റൂട്ട് സ്ഫോടനത്തിൽ എഴുപതിലധികം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ[NEWS]Sushant Singh Rajput Death | 'വൃത്തികെട്ട രാഷ്ട്രീയം'; സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ആദിത്യ താക്കറെ[NEWS]
കുട്ടികളെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയാക്കിയിരുന്നുവെന്നാണ് കേസ് അന്വേഷിച്ച ഡെപ്യൂട്ടി സുപ്രണ്ടന്‍റ് രാജേഷ് കുമാർ ദ്വിവേദി അറിയിച്ചത്. എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
Published by: Asha Sulfiker
First published: August 5, 2020, 8:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading