കൊച്ചി: വൈഗ കൊലപാതക കേസില്‍ പ്രതിയായ പിതാവ് സനുമോഹനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 236 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
1200 പേജുള്ള കേസ് ഡയറിയും കുറ്റപത്രത്തോടൊപ്പമുണ്ട്. കേസില്‍ 97 സാക്ഷികളാണുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ലഹരിക്കടിമയാക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിയ്ക്കുന്നത്.വൈഗയുടെ പിതാവായ പ്രതി സനുമോഹൻ അറസ്റ്റിലായി എൺപത്തിരണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കുട്ടിയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു സനു മോഹന്റെ ശ്രമം. കടബാധ്യതകളില്‍ നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാന്‍ ശ്രമിച്ചിരുന്നതായും കുട്ടി ഒരു ബാധ്യതയാകുമെന്ന് ഭയന്നിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ആലപ്പുഴയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരിൽ നിന്ന് കുട്ടിക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്തു. ഇതിൽ മയക്കുമരുന്ന് കലർത്തി ബോധം കെടുത്താൻ ശ്രമിച്ചു. ഫ്ലാറ്റിൽ എത്തിയതിനുശേഷം മൂക്കും വായും പൊത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മരിച്ചു എന്നുകരുതിയാണ് പുഴയിൽ എറിഞ്ഞത്. എന്നാൽ കുട്ടി അപ്പോൾ മരിച്ചിരുന്നില്ല, വെള്ളം കുടിച്ചുമരിച്ചുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
Also Read-
ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിമൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സനുമോഹനെ കൊച്ചി പൊലീസ് പിടികൂടിയത്. മകളെ പുഴയിലേക്ക് തള്ളിയിട്ടത് താനെന്ന് സനുമോഹൻ പൊലീസിനോട് സമ്മതിച്ചു. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.
മാര്‍ച്ച് 21 ന് ഭാര്യയെ ഭാര്യവീട്ടിലാക്കിയ ശേഷം മകളെയും കൊണ്ട് കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തി. അവിടെ വെച്ച് തനിക്ക് വലിയ രീതിയിലുള്ള കടബാധ്യതകളുണ്ടെന്നും അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും തന്റെ കൂടെ വരണമെന്നും മകളോട് പറഞ്ഞു. അപ്പോള്‍ അമ്മയെന്ത് ചെയ്യുമെന്ന് മകള്‍ ചോദിക്കുന്നു. അമ്മയെ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് മകളെ കെട്ടിപ്പിടിച്ച് കരയുന്നു. ആ സമയത്ത് മകളെ ശ്വാസംമുട്ടിക്കുകയായിരുന്നു. അതോടെ മകള്‍ അബോധാവസ്ഥയിലായി. അതിന് ശേഷം വൈഗയെ തുണിയില്‍ പൊതിഞ്ഞ് കാറില്‍ കയറ്റി മുട്ടാര്‍ പുഴയുടെ തീരത്ത് കൊണ്ടുവന്ന് അവിടെയുള്ള ഒരു കലുങ്കില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.
പിന്നീട് ആത്മഹത്യ ചെയ്യണമെന്നായിരുന്നു കരുതിയത്. അതിന് സാധിച്ചില്ല. പക്ഷേ ആത്മഹത്യ ചെയ്യണമെന്ന് കരുതിയാണ് അവിടെ നിന്ന് പോയത്. പലയിടങ്ങളില്‍ പോയി. രണ്ടുമൂന്നുതവണ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ചു, കടലില്‍ ചാടാന്‍ ശ്രമിച്ചു. ബീച്ചില്‍ വെച്ച് ഒരു കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അങ്ങനെ മൂന്നുതവണ ആത്മഹത്യ ശ്രമങ്ങള്‍ നടത്തി. തിരിച്ച് ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സനുമോഹനെ പൊലീസ് പിടികൂടിയത്.
Also Read-
ഭാര്യയുമായുള്ള തർക്കം; ഒരു വയസ്സുള്ള കുഞ്ഞിനെ ഭർത്താവ് കാറിലിട്ട് പൂട്ടിനേരത്തെ പൂനയില്‍ വിവിധ ബിസിനസ്സുകള്‍ നടത്തിയിരുന്ന സനുമോഹൻ നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്ത ശേഷമാണ് കൊച്ചിയിലെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്നു സനു മോഹൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.